Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാത നിര്‍മാണം വെള്ളക്കെട്ടും കുടിവെള്ളവിതരണ തടസവും നീക്കണം -കൊല്ലം ജില്ലാ കലക്ടര്‍

11 May 2024 10:02 IST

R mohandas

Share News :

കൊല്ലം: മഴക്കാലം അടുത്തുവരുന്ന പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും കുടിവെള്ള പൈപ്പുകള്‍ പൊട്ടി വിതരണം തടസപ്പെടാതിരിക്കാനും നടപടി സ്വീകരിക്കാന്‍ കൊല്ലം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശം നല്‍കി. നിര്‍മാണ കരാറുകാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിവരുടെ സംയുക്ത യോഗം വിളിച്ചാണ് നിര്‍ദേശം നല്‍കിയത്.

റോഡുകളില്‍നിന്ന് നിര്‍മാണഅവശിഷ്ടങ്ങള്‍ മാറ്റി കാല്‍നടക്കാര്‍ നേരിടുന്ന അപകടങ്ങള്‍ ഒഴിവാക്കണം. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓടകളുടെ നിര്‍മാണം നിര്‍മാണകരാറുകാരും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന് നിര്‍വഹിക്കണം. കുടിവെള്ളവിതരണത്തിന് തടസം നേരിട്ടാല്‍ ഉടനടി പരിഹാരം കാണണം. വൈദ്യുതി പോസ്റ്റുകള്‍ക്കുണ്ടാകുന്ന് സ്ഥാനചലനവും പരിഹരിക്കണം. മഴയെത്തുംമുമ്പേ നിര്‍മാണ പ്രവൃത്തി തുടരുന്നതും പരാതികള്‍ ഉയരുന്നതുമായ പ്രദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിര്‍മാണ കരാറുകാരും സംയുക്ത പരിശോധന നടത്തി പ്രശ്‌നപരിഹാരം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു

Follow us on :

More in Related News