Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2024 19:44 IST
Share News :
മുക്കം: മാവൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ SSLC ബാച്ച് ആയ 1977 ലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നു. ദി ബിഗിനേഴ്സ് മീറ്റ് 2K24 എന്ന പേരിൽ സൗഹൃദത്തിന്റെ 50 സുവർണ്ണ വർഷങ്ങൾ എന്ന പ്രമേയത്തിലാണ് സംഗമം സംഘടിപ്പിച്ചത്. സഹപാഠികളിൽ വിടപറഞ്ഞുപോയ 14 പേരെയും നാല്അധ്യാപകരെയും അനുസ്മരിച്ചാണ് സംഗമം തുടങ്ങിയത്. സംഗമത്തിൽ എത്തിയ മുൻ അധ്യാപകരായ എം മാധവൻ മാസ്റ്റററെയും ദേവകി കുഞ്ഞമ്മ ടീച്ചറെയും ആദരിച്ചു. പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും സ്കൂൾ സുവർണ ജൂബിലി ആഘോഷത്തിൽ ബാച്ചിന്റെ പൂർണമായ പിന്തുണ ഉറപ്പുവരുത്താൻ തീരുമാനിക്കുകയും ചെയ്തു. സംഗമം സ്കൂളിലെ പൂർവ്വ അധ്യാപകനും മുൻ പ്രധാന അധ്യാപകനും റിട്ട. ഡിഇഓയുമായ എം മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എ.പി. മോഹൻദാസ്, പൂർവ അധ്യാപിക ദേവകി കുഞ്ഞമ്മ, സ്കൂൾ പിടിഎ പ്രസിഡന്റ് സുരേഷ് പുതുക്കുടി, ഹെഡ്മാസ്റ്റർ പി. സുമേഷ്, സീനിയർ അസിസ്റ്റന്റ് വഹാബ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് രാജഗോപാലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുൻ ഡയറ്റ് സീനിയർ ലെക്ചർ വി പരമേശ്വരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കെ.ടി. മുഹമ്മദ്, പ്രഭാവതി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായി
രാജഗോപാലൻ (പ്രസിഡണ്ട്),
കെ ടി മുഹമ്മദലി (വൈസ് പ്രസിഡണ്ട് ), പ്രഭാവതി ടി കെ (വൈസ് പ്രസിഡണ്ട് ), ഡോ. വി. പരമേശ്വരൻ (സെക്രട്ടറി),
രവീന്ദ്രൻ മുല്ലപ്പള്ളി (ജോയിൻ സെക്രട്ടറി), അബ്ദുൽ ഖാദർ പി ടി (ജോയിൻ സെക്രട്ടറി), ആനന്ദകുമാർ സി (ഖജാൻജി ), ഗണേഷ് പുത്തലത്ത്. ബാബുരാജൻ സി,
ഡോ: കെ ടി മുഹമ്മദ്, മുരളിധരൻ കെ, അബ്ദുറഹിമാൻ.വി, രവീന്ദ്രൻ പി കെ, റസിയ ബീഗം യുകെ. സരോജിനി വി, വിമല പി (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.