Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഞ്ഞപ്പിത്ത ഭീഷണിയിൽ നാട് ; പരപ്പനങ്ങാടി നഗരസഭയിൽ മാലിന്യ സംസ്കരണം അവതാളത്തിൽ

15 Jun 2024 23:02 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ 20, 21 വാർഡുകൾ സ്ഥിതി ചെയ്യുന്ന പാലത്തിങ്ങൽ അങ്ങാടിയിലെ തോടിൽ മാലിന്യ കൂമ്പാരം.  മഴക്കാലമായതിനാൽ ഹരിത കർമ്മ സേന മാസാമാസം എടുക്കേണ്ട മാലിന്യങ്ങൾ പരപ്പനങ്ങാടി നഗരസഭ എടുക്കാത്തതും മാലിന്യ സംസ്കരണത്തിനായി പ്രത്യേക സ്ഥലം കണ്ടുപിടിക്കാത്തതും നഗരസഭയ്ക്ക് പിറകിൽ മാലിന്യം കുന്നുകൂടി കിടന്നത് ഈയിടെ വാർത്തയായിരുന്നു. മഴക്കാലത്തിന് മുമ്പായി മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ നടത്താത്തതും മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നതിന് കാരണമായി നാടിനെ തന്നെ ദുർഗന്ധപൂരിതമാക്കി രോഗം പടർത്തുന്നതായി പരാതി. രോഗ പ്രതിരോധത്തിന് ഊന്നൽ നൽകേണ്ടവരുടെ ഭാഗത്തുനിന്ന് തന്നെയാണ് ഇങ്ങനെയൊരു അനാസ്ഥത ഉണ്ടായിരിക്കുന്നത് ജില്ലയിലെ പല ഭാഗങ്ങളിലും മഞ്ഞപ്പിത്തവും മറ്റു മാറാരോഗങ്ങളും പടർന്നുപിടിക്കുന്ന ഈ അവസരത്തിൽ മഴക്കാല ശുചീകരണത്തിന്റെ മുന്നോടിയായി ചെയ്തു തീർക്കേണ്ട പ്രവർത്തികൾ ചെയ്യാതിരിക്കുകയും  മാലിന്യം കൊടുന്നു റോഡിൽ തള്ളുന്നതിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ എഫ് പി ആർ ഭാരവാഹികളായ അബ്ദുൽ റഹിം പൂക്കത്ത് ,മനാഫ് താനൂർ , നിയാസ് അഞ്ചപ്പുര എന്നിവർ പ്രിൻസിപ്പൽ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു മാലിന്യ സംസ്കരണത്തിൽ അവാർഡ് നേടിയ നഗരസഭയിൽ ആണ് ഈ അവസ്ഥയെന്നത് ഏറെ വേദനാജകരമാണെന്ന് നാട്ടുകാരും പറയുന്നു

Follow us on :

More in Related News