Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഷേധക്കൊടുങ്കാറ്റായി എൽഡിഎഫ്‌ ഉപരോധം

05 Dec 2024 23:56 IST

CN Remya

Share News :

കോട്ടയം: വയനാട്‌ ഉരുൾപൊട്ടൽ ദുരന്തനിവാരണത്തിന്‌ സഹായം നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റായി എൽഡിഎഫ്‌ ഉപരോധം. സംസ്ഥാന സർക്കാർ നിരന്തരം അഭ്യർഥിച്ചിട്ടും ദുരന്തത്തിന്റെ ആഴം ബോധ്യപ്പെട്ടിട്ടും സഹായം നിഷേധിക്കുന്നത്‌ രാഷ്‌ട്രീയ ദുഷ്‌ടലാക്കോടെയാണ്‌. കേരളത്തെ ഇന്ത്യയുടെ ഭാഗമായി പോലും പരിഗണിക്കാത്ത മോദിസർക്കാരിന്റെ നിലപാടിനെതിരെ സംസ്ഥാനമാകെ ഉയർത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ കോട്ടയത്ത്‌ ഹെഡ്‌ പോസ്റ്റ്‌ ഓഫീസിനുമുന്നിൽ ഉപരോധം സംഘടിപ്പിച്ചത്‌.

പ്രകടനം കോട്ടയം മാമ്മൻ മാപ്പിള ഹാളിന്റെ മുന്നിൽ ആരംഭിച്ചു. ഉപരോധം കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ഡോ. എൻ ജയരാജ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.

സിപിഎം ജില്ലാ സെക്രട്ടറി എ വി റസൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനിൽകുമാർ, എൽഡിഎഫ്‌ കോട്ടയം ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, എംഎൽഎമാരായ ജോബ് മൈക്കിൾ, സി കെ ആശ, എൽഡിഎഫ്‌ നേതാക്കളായ ടി ആർ രഘുനാഥൻ, സി ജെ ജോസഫ്‌, കെ എം രാധാകൃഷ്‌ണൻ, ലാലിച്ചൻ ജോർജ്‌, അഡ്വ. റെജി സഖറിയ, അഡ്വ. വി ബി ബിനു, കെ വി ബിന്ദു, പി കെ കൃഷ്ണൻ, എം ടി കുര്യൻ, സണ്ണി തെക്കേടം, വി കെ സന്തോഷ്‌കുമാർ, ബെന്നി മൈലാടൂർ, ലതിക സുഭാഷ്, ജിയാഷ് കരിം, മാത്യൂസ് ജോർജ്, സണ്ണി തോമസ്‌, അഡ്വ. ഫ്രാൻസിസ് തോമസ്, പ്രശാന്ത് നന്ദകുമാർ, സാജൻ ആലക്കളം, കെ എച്ച് സിദ്ദിഖ്, സിറിയക് ചാഴികാടൻ, ജോസ് പുത്തൻകാല, അഡ്വ. ഷീജ അനിൽ, സഖറിയാസ് കുതിരവേലി, ഔസേപ്പച്ചൻ തകിടിയേൽ, ജോസഫ് ചാമക്കാല, എം കെ ദിലീപ്‌, ആർ രവികുമാർ, പോൾസൺ തോമസ്, അഡ്വ. സതീഷ് കുമാർ, രാജീവ് നെല്ലിക്കുന്നേൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, മാത്തുക്കുട്ടി കുഴിഞ്ഞാലിൽ, പി കെ ആനന്ദക്കുട്ടൻ, ബാബു കപ്പക്കാല എന്നിവർ സംസാരിച്ചു.

Follow us on :

More in Related News