Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പ് ഘോഷയാത്രക്ക് രണ്ടിന് തൊടുപുഴയില്‍ സ്വീകരണം

01 Jan 2025 21:04 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്ക് സമ്മാനിക്കുന്ന സ്വര്‍ണക്കപ്പ് വഹിച്ചുകൊണ്ടുള്ള ഘോഷയാത്രക്ക് രണ്ടിന് തൊടുപുഴയില്‍ സ്വീകരണം നല്‍കും. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര രാവിലെ 11 ന് ഇടുക്കി ജില്ലയിലേക്ക് പ്രവേശിക്കും. മടക്കത്താനത്ത് ജില്ലാ അധികൃതര്‍ സ്വര്‍ണക്കപ്പിന് സ്വീകരണം നല്‍കും. തുടര്‍ന്ന് ഘോഷയാത്ര വെങ്ങല്ലൂര്‍ ടി.എം.യു.പി സ്‌കൂളിലേയ്ക്ക് കപ്പ് പ്രദര്‍ശനത്തിനായി കൊണ്ടുവരും. ഇവിടെ 15 മിനിറ്റ് കപ്പ് പ്രദര്‍ശിപ്പിക്കും. ഇതിനു ശേഷം കോട്ടയം ജില്ലയുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കരിങ്കുന്നം ജി.എല്‍.പി സ്‌കൂളില്‍ 10 മിനിറ്റ് നേരം സ്വര്‍ണ കപ്പ് പ്രദര്‍ശിപ്പിച്ച ശേഷം കോട്ടയം ജില്ലയിലെ അധികൃതര്‍ക്ക് കപ്പ് കൈമാറും.


Follow us on :

More in Related News