Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയില മദർ ആൻ്റ് ചൈൽഡ് കെയർ വിഭാഗവും, അത്യാഹിത വിഭാഗവും ഇന്ന് നാടിന് സമർപ്പിക്കും

08 Jun 2024 07:05 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



   മുണ്ടക്കയം : മുപ്പത്തിയഞ്ചാം മൈൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി സേവന പാതയിൽ 60-ാം വർഷത്തിലേക്ക് കടക്കുന്നതിന്റെ സ്മാരകമായി നിർമ്മിച്ച പുതിയ കെട്ടിടത്തിലെ നവീകരിച്ച മദർ ആൻഡ് ചൈൽഡ് കെയർ വിഭാഗത്തിന്റെയും അത്യാഹിത വിഭാഗത്തിന്റെ യും ആശിർവാദകർമ്മം കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കലും മുൻ രൂപത അധ്യക്ഷൻ മാർ മാത്യു അറക്കലും ചേർന്ന് നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 80000 ചതുരശ്ര അടിയിൽ പണി തീരുന്ന പുതിയ കെട്ടിടത്തിലെ ആദ്യ രണ്ടു നിലകളിലായാണ് പുതിയ വിഭാഗങ്ങൾ പണിതീർത്തിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓർത്തോ,ജനറൽ സർജറി വിഭാഗവും താഴത്തെ നിലയിൽ ക്രമീകരിച്ചിരിക്കുന്നു .സ്ത്രീകൾക്കും കുട്ടികൾക്കും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഗൈനക്കോളജി വിഭാഗവും, നവജാതശിശുക്കളുടെയും കുട്ടികളുടെയും പരിപാലനത്തിനായി തീവ്ര പ്രചരണ വിഭാഗവും ഒന്നാം നിലയിൽ ക്രമീകരിച്ചിരിക്കും. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് ആശ്രയമായ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ ഭാഗവാക്കുകളായ എല്ലാവരോടും നന്ദി രേഖപ്പെടുത്തി. പുതിയ സംവിധാനങ്ങൾ നാടിന് സമർപ്പിക്കുന്ന ഈ വേളയിൽ മലയോര മേഖലയിലെ ജനങ്ങൾക്ക് തങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഡയറക്ടർ ഫാദർ സോജി തോമസ് കന്നാലിൽ ഹോസ്പിറ്റൽ പി.ആർ.ഒ അരുൺ ആണ്ടൂർ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഉടൻ തന്നെ പൂർത്തിയാക്കുന്ന ഓപ്പറേഷൻ തിയേറ്ററുകൾ അടങ്ങിയ നിലയും ജനങ്ങൾക്കായി ഉടനെ തുറന്നു കൊടുക്കുമെന്നും ഇവർ അറിയിച്ചു.


Follow us on :

Tags:

More in Related News