Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Apr 2025 09:18 IST
Share News :
കൊടകര പൂനിലാര്‍ക്കാവ് ഭഗവതിയുടെ പൂരം പുറപ്പാട് ഭക്തിസാന്ദ്രമായി. ബുധനാഴ്ച സന്ധ്യക്കാണ് പൂനിലാര്‍ക്കാവ് ഭഗവതി സോദരിയായ ചാലക്കുടി പിഷാരിക്കല്‍ ഭഗവതിയൊന്നിച്ച് ആറാട്ടുപുഴപൂരത്തിന് പുറപ്പെട്ടത്. രാവിലെ ചാലക്കുടിയില്‍ നിന്നെത്തിയ പൂനിലാര്‍ക്കാവിലെത്തിയ ചാലക്കുടി പിഷാരിക്കല്‍ ഭഗവതിയെ പൂനിലാര്‍ക്കാവില്‍ നിറപറയോടെ സ്വീകരിച്ചശേഷം ഇറക്കിയെഴുന്നള്ളിച്ചു. വൈകീട്ട്്്് ഇരുഭഗവതിമാരേയും തിമിലപ്പാണികൊട്ടി എഴുന്നള്ളിക്കുകയായിരുന്നു. ചെമ്പടമേളത്തിന്റെ അകമ്പടിയോടെ ചുറ്റമ്പലത്തിനുപുറത്തുകടന്ന ഭഗവതിമാര്‍ ക്ഷേത്രം പ്രദക്ഷിണം നടത്തി. ശംഖുവിളിയുടെ ആരവത്തോടെ ഗോപുരത്തിനുപുറത്തുകടന്ന്് പാണ്ടിമേളത്തിനു ശേഷമായിരുന്നു പൂരം പുറപ്പാട്. വഴിമധ്യേ തൊട്ടിപ്പാള്‍ ക്ഷേത്രത്തിന് സമീപത്തു നിന്നും കടുപ്പശ്ശേരി ഭഗവതിയും ഒപ്പം ചേരും. തുടര്‍ന്ന് സഹോരിമാരായ മൂന്നുഭഗവതിമാര്‍ ഒന്നിച്ചാണ് രാത്രിയില്‍ ആറാട്ടുപുഴയിലെത്തുക. ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുത്ത് മന്ദാരം കടവിലെ ആറാട്ടിനു ശേഷം വ്യാഴാഴ്ച രാവിലെ കൊടകരയില്‍ തിരിച്ചെത്തുന്ന പൂനിലാര്‍ക്കാവ് ഭഗവതി കീഴേടമായ കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തിലേക്കാണ് എത്തുക. വൈകുന്നേരം ആറോടെ കുന്നത്തൃക്കോവിലില്‍ നിന്ന് പൂനിലാര്‍ക്കാവിലേക്ക് ഭഗവതിയെ എഴുന്നള്ളിച്ച് ഉത്രം വിളക്ക്്് ആഘോഷിക്കും. പഞ്ചവാദ്യം, നാദസ്വരം എന്നിവ അകമ്പടിയാകും. ക്ഷേത്രഗോപുരത്തിനുമുമ്പില്‍ പാണ്ടിമേളവും ഉണ്ടാകും. തുടര്‍ന്ന് ് മതില്‍ക്കകത്തുപ്രവേശിച്ച്്് കൊടിക്കല്‍പറ നടത്തുന്നതോടെ പൂനിലാര്‍ക്കാവിലെ ഉത്രംവിളക്ക് ആഘോഷം സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.