Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറിയ പെരുന്നാൾ ദിനത്തിൽ പള്ളികളും ഈദ് ഗാഹുകളും പ്രാർത്ഥനാ നിർഭരമായി

11 Apr 2024 09:35 IST

- VarthaMudra

Share News :

താമരശ്ശേരി:

ചെറിയ പെരുന്നാൾ ദിനത്തിൽ പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന പ്രത്യേക പ്രാർത്ഥനങ്ങൾ ഭക്തി സാന്ദ്രമായി. 

രാവിലെ പുതുവസ്ത്രങ്ങൾ അണിഞ്ഞാണ് വിശ്വാസികൾ പ്രാർത്ഥനകളിൽ പങ്കാളികളായി.

ഒരു മാസകാലത്തെ വ്രതനാളുകൾ സമ്മാനിച്ച ആത്മചൈതന്യം നിലനിർത്തുവാനും അതിലൂടെ ലഭിച്ച വിശ്വാസത്തിൻ്റെ തെളിച്ചം സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുവാനും ഓരോ വിഗ്യാസിയും തയ്യാറാകണമെന്ന് അബ്ദുൽ ലത്തീഫ് മൗലവി പറഞ്ഞു. താമരശ്ശേരി ടൗൺ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്യത്തിൽ സിറ്റി മാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് നേതൃത്യം നൽകി സംസാരിക്കു കയായിരുന്നു അദ്ദേഹം.

സമുദായങ്ങൾക്കിടയിൽ വിദ്യേഷവും വിഭാഗീയതയും വളർത്തുവാൻ ശ്രമം നടക്കുന്ന വർത്തമാനകാലഘട്ടത്തിൽ പരസ്പര സ്നേഹവും സൗഹാർദ്ദവും കൂടുതൽ ഊഷ്മളമാക്കേണ്ടതാണ് ഇത്തരം ആഘോഷങ്ങളെന്നും ഈദ് സന്ദേശത്തിൽ സൂചിപ്പിച്ചു.

വർഷങ്ങൾക്ക്‌ ശേഷം കേരളത്തിലും ഗൾഫ് നാടുകളിലുമെല്ലാം ശവ്വാൽ ഒന്നിന് ഒരേ ദിവസം തന്നെ പെരുന്നാൾ ആഘോഷിക്കാൻ സാധിച്ചത് അത്യധികം സന്തോഷകരമാണെന്നും ഈ ഐക്യവും സാഹോദര്യവും ജീവിതത്തിൽ ഉടനീളം കാത്തു സൂക്ഷിച്ചാൽ പ്രപഞ്ചനാഥന്റെ തൃപ്തി നേടി വിജയിക്കുവാൻ കഴിയുമെന്നും ജീലാനി സ്റ്റഡി സെന്റർ മുഖ്യ രക്ഷധികാരി ഡോ. ശൈഖ് സൂഫി മുഹമ്മദ്‌ നിസാമുദ്ധീൻ സുൽത്താൻ മഹാനവർകൾ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.

ജീലാനി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ സംഘടിപ്പിച്ച പെരുന്നാൾ നിസ്കാര ത്തിന് സിദ്ദീഖ് മാഹിരി നേതൃത്വം നൽകി. ജില്ല പ്രസിഡണ്ട് അഷ്റഫ് കുന്ദമംഗലം ഈദ് സന്ദേശം നൽകി.


Follow us on :

More in Related News