Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദിവാസി ഭൂ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വൈക്കത്ത് എം.എൽ.എ ഓഫീസ് മാർച്ച് നടത്തി.

07 Jun 2024 15:50 IST

santhosh sharma.v

Share News :

വൈക്കം: സംവരണ സീറ്റിൽ നിന്നും മത്സരിച്ച് ജയിക്കുന്ന ജനപ്രതിനിധി പട്ടികജാതി വിഭാഗങ്ങൾക്ക് നൽകുന്ന വാഗ്ദാനം പോലും പാലിക്കാത്ത സാഹചര്യം വന്നതോടെയാണ് ഇത്തരത്തിൽ സമരവുമായി മുന്നോട്ട് വരേണ്ട സ്ഥിതി ഉണ്ടായതെന്ന് കേരള ചേരമൻ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഐ.ആർ.സദാനന്ദൻ പറഞ്ഞു. വൈക്കം എംഎൽഎയുടെ

വാഗ്ദാന ലംഘനത്തിൽ പ്രതിഷേധിച്ചുകൊണ്ടും 

ചെമ്മനത്തുകര ഐ.എച്ച്.ഡി.പി പട്ടികവർഗ്ഗ കോളനി നിവാസികളുടെ കോളനി ഭൂമിയുടെ പട്ടയം ഉടൻ നൽകണമെന്നാവശ്യം ഉന്നയിച്ചും

ആദിവാസി ഭൂ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ എം.എൽ.എ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സമിതി എക്സിക്യൂട്ടീവ് അംഗം പി.കെ അപ്പു കാപ്പിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ തിലകമ്മ പ്രേംകുമാർ, സി.എം. ദാസപ്പൻ, അഡ്വ. സുനിൽ കാരാണി, കുഞ്ഞുമോൻ പുളിക്കൽ,

സോമസുന്ദരൻ, കെ.കൃഷ്‌ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.വൈക്കം താലൂക്ക് ഓഫീസിന് മുന്നിലെ അനിശ്ചിതകാല സത്യഗ്രഹ പന്തലിൽ നിന്നും ആരംഭിച്ച മാർച്ചിൽ കോളനിയിലെ കുടുംബങ്ങളും സമരസമിതി ഭാരവാഹികളും അടക്കം നിരവധി പേർ പങ്കെടുത്തു.എം എൽ എ ഓഫീസിന് സമീപം പോലീസ് മാർച്ച് തടഞ്ഞു.തുടർന്ന് പ്രവർത്തകർ റോഡിൽ ഇരുന്ന് പ്രതിക്ഷേധിച്ചു.

Follow us on :

More in Related News