Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 19:00 IST
Share News :
പന്നിമറ്റം: അഖിലേന്ത്യ ഏകോപിത കശുമാവ് ഗവേഷണ പദ്ധതിയുടെ കീഴില്‍ പട്ടിക വര്‍ഗ കര്‍ഷകര്‍ക്കായി വിഭാവനം ചെയ്തിട്ടുള്ള കശുമാവ് കൃഷി വികസന പദ്ധതിയുടെ ഭാഗമായി മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാമറ്റത്ത് വച്ച് കശുമാവ് കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന കൃഷി വകുപ്പ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്, വെളളിയാമറ്റം ഗ്രാമപഞ്ചായത്ത്, സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശീലനം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ദാസ് പുതുശേരി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജി ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കശുമാവ് ഗവേഷണ കേന്ദ്രം മേധാവി ഡോ. ജലജ എസ്. മേനോന്‍ പദ്ധതി വിശദീകരണം നടത്തി. കര്‍ണാടക പുത്തൂര്‍ സ്ഥിതി ചെയ്യുന്ന കശുമാവ് ഗവേഷണ ഡയറക്ടറേറ്റില്‍ നിന്നുള്ള സയന്റിസ്റ്റ് ഇന്‍ ചാര്‍ജ് ഓഫ് പി.സി സെല്‍ ഡോ. ടി. എന്‍. രവിപ്രസാദ് മുഖ്യപ്രഭാഷണവും കശുമാവ് കൃഷി സംബന്ധിച്ച ലഘു ലേഖകളുടെ പ്രകാശനവും നടത്തി. ഡോ. എ.സി അസ്‌ന കശുമാവ് കൃഷിയും മൂല്യവര്‍ധനവും സംബന്ധിച്ച് പരിശീലനം നല്‍കി. പുത്തൂര്‍ ഡി.സി.ആറില്‍ നിന്നുള്ള സയന്റിസ്റ്റ് ഡോ. ഭാഗ്യ എച്ച്.പി., ഇളംദേശം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആഷ്‌ലി മറിയാമ്മ, കൃഷി ഓഫീസര്‍ നിമിഷ അഗസ്റ്റിന്‍, കശുമാവ് കൃഷി വികസന ഏജന്‍സി ഫീല്‍ഡ് ഓഫീസര്‍ ബിനുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.