Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2025 11:36 IST
Share News :
പരപ്പനങ്ങാടി : ശുചിത്വ സാഗരം, സുന്ദര തീരം പദ്ധതി ജില്ലയിലെ മികച്ച നഗരസഭക്കുള്ള അവാർഡും ക്യാഷ് പ്രൈസും മന്ത്രി സജി ചെറിയാനിൽ നിന്നും
പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഏറ്റുവാങ്ങി.
സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന ഏർപ്പെടുത്തിയ അവാർഡും ക്യാഷ് പ്രൈസുമാണ് കൊല്ലം കൊട്ടാരക്കരയിൽ വെച്ച് നടന്ന പരിപാടിയിൽ വെച്ച് പരപ്പനങ്ങാടി നഗരസഭക്ക് ലഭിച്ചത്.
സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടത്തിയ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാകമായി നടത്തിയ പരിശോധനയിൽ ജില്ലയിൽ ഒന്നാം സ്ഥാനമാണ് പരപ്പനങ്ങാടി നഗരസഭ കരസ്ഥമാക്കിയത്. ഏകദിന തീരം ശുചീകരണ പദ്ധതിയാണ് ഇതോട് അനുബന്ധിച്ച് നൽകിയത്.
ഡെപ്യുട്ടി ചെയർപേഴ്സൻ ബി പി സാഹിദ, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ഖൈറുന്നിസ താഹിർ ,വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ വി കെ സുഹറ,
കൗൺസിലർമാരായ റസാഖ് തലക്കലകത്ത്, ജുബൈരിയ കുന്നുമ്മൽ, കോയ അജ്യേരകത്ത്, ദീപ എന്നിവർ ചടങ്ങിൽ ഉണ്ടായിരുന്നു.
അവാർഡ് ലഭിക്കാനായി നഗരസഭയോടൊപ്പം പ്രവർത്തിച്ച
തീരദേശത്തെ കൗൺസിലർമാർ, എസ് എൻ എം എച്ച് സ്കൂളിലെ NSS വിദ്യാർഥികൾ, മത്സ്യതൊഴിലാളികൾ,
യൂണിറ്റി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, നഗരസഭ ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ഫിഷറീസ് ഉദ്യോഗസ്ഥൻമാർ,
മറ്റു സന്നദ്ധ സംഘടനകൾ പദ്ധതിയുമായി സഹകരിച്ച ഏവർക്കും നഗരസഭയുടെ നന്ദിയും കടപ്പാടും നഗരസഭ ചെയർപേഴ്സൺ പി.പി. ഷാഹുൽ ഹമീദ്
അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.