Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2024 08:17 IST
Share News :
കൊക്കയാര്‍: ടാറിങ് നടത്തി അഞ്ചാം ദിവസം പൊട്ടി പൊളിഞ്ഞു.മുപ്പത്തിയഞ്ചാംമൈല്‍-കൊക്കയാര്‍-നെടമ്പാശ്ശേരി റോഡ് നിര്‍മാണത്തില്‍ വ്യാപക തട്ടിപ്പ്
കോടികള്‍ മുടക്കി നിര്‍മ്മാണം നടത്തുന്ന റോഡിന്റെ നിര്‍മാണത്തില്‍ അഴിമതിയാരോപിച്ചു നാട്ടുകാര്‍ രംഗത്ത്. ടാറിങ് നടത്തി അഞ്ചാംദിവസം പിന്നീടുമുമ്പേ കിലോമീറ്ററുകളോളം ദൂരത്തില്‍ റോഡ് തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്്് 35-ാംമൈല്‍-കൂട്ടിക്കല്‍- നെടുമ്പാശ്ശേരി റോഡ്. സംസ്ഥാന ഹൈവേയായി ഉയര്‍ത്തിയ റോഡിന്റെ നവീകരണത്തിന് 10 കോടി രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പാണ് നിര്‍മ്മാണ ജോല നടത്തി വന്നിരുന്നത്. കൂട്ടിക്കല്‍-ചപ്പാത്ത്-കൊക്കയര്‍-35-ാം മൈല്‍ ഭാഗമാണ് ജോലി നടന്നുവന്നിരുന്നത്.ചപ്പാത്ത് ഭാഗം മുതല്‍ മുപ്പത്തിയഞ്ചാം മൈല്‍ വരെയുളള ഭാഗങ്ങള്‍ ടാറിങ് ഇളകി കുഴി രൂപപ്പെട്ടിരിക്കുകയാണ. ഇതിലൂടെയുളള ദുരിത യാത്രയില്‍ അപകടങ്ങള്‍ നിത്യസംഭവമായിരിക്കുകയാണ്.ഇരു ചക്രവാഹനയാത്രക്കാരാണ് കൂടുതലായി അപകടത്തില്‍പ്പെടുന്നത്.ജനവാസകേന്ദ്രങ്ങളില്‍ കാര്യമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ബോയ്‌സ് എസ്‌റ്റേറ്റ് ഭാഗം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്്. അധികാരികളുടെ മൂക്കിനു മുന്നില്‍ റോഡ് തകര്‍ന്നിട്ടും ഇവര്‍ക്ക് കുലുക്കമില്ലത്രെ. കൊക്കയാര്‍ ഗ്രാമ പഞ്ചായത്ത് ആഫീസിന് മുന്‍വശം കുഴിരൂപാന്തിരപ്പെട്ടുകഴിഞ്ഞു.. റോഡ് നിര്‍മ്മാണത്തിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. റോഡിന്റെ വശങ്ങളിലെ പലഭാഗവും ടാറിങ്ങിന്റെ അപര്യാപ്തത മൂലം മഴ വെള്ളത്തില്‍ ഒഴുകിപ്പോയ നിലയിലാണ്. ഓലിക്കപ്പാറ ജങ്ഷനിലെ വളവില്‍ റോഡിന്റെ വശങ്ങളിലെ അടിഭാഗം തകര്‍ന്ന നിലയിലാണ്. ഇവിടെ യും അപകടം പതിവുകാഴ്ചയായിരിക്കുന്നു.തമിഴ്‌നാട്, കുമളി തുടങ്ങിയ ദൂരദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് നെടുമ്പാശ്ശേരിയിലേക്ക് എളുപ്പത്തില്‍ എത്തുവാനുള്ള പ്രധാന മാര്‍ഗമാണിത്. കൂടാതെ ദേശീയപാതയ്ക്ക് സമാന്തര റോഡ് ആയിട്ടും ഇതിന് ഉപയോഗിക്കാമെന്ന് ലക്ഷ്യത്തോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കൂടാതെ കൊക്കയാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ടൂറിസം മേഖലകളായ ഉറുമ്പിക്കര, വെംബ്ലി വെള്ളച്ചാട്ടം തുടങ്ങിയ മേഖലകളിലേക്കുള്ള പ്രധാന റോഡ് കൂടിയാണിത്. ആദ്യഘട്ട ടാറിങ് നടത്തി ദിവസങ്ങള്‍ പിന്നിടും മുമ്പേ ടാറിങ് ഇളകി മാറിയതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ രണ്ടാംഘട്ട ടാറിങ് ഓടുകൂടി നിലവിലെ പ്രശ്‌നത്തിന് പരിഹാരം ആകും എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം..എന്നാല്‍ പൊട്ടിപൊളിഞ്ഞ റോഡിനുമുകളില്‍ വീണ്ടും അടുത്ത ഘട്ടം നിര്‍മ്മാണം നടത്തിയാല്‍ വീണ്ടും ഇതേ അവസ്ഥയിലാവുമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഇതിനിടയില്‍ കരാറുകാരന്റെ ജോലിക്കാരെത്തി ചൂലുപയോഗിച്ചു പൊളിഞ്ഞ മെറ്റലുകള്‍ ചിലഭാഗങ്ങളില്‍ നീക്കം ചെയ്തുവെന്നതാണ് ഏക പ്രയോജനം.
Follow us on :
Tags:
More in Related News
Please select your location.