Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 20:32 IST
Share News :
കൊടകര: മലയോരപ്രദേശങ്ങളിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം ഒഴിവാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുക,വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹ്യൂമാനിറ്റിസ്റ്റിക് റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മൂവ്‌മെന്‍ര് കോടാലിയില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ടി.യു.സി.ഐ സംസ്ഥാന പ്രസിഡന്‍ര് എം.കെ.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. ഹ്യൂമാനിറ്റിസ്റ്റിക് റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സംസ്ഥാന ചെയര്‍മാന്‍ ജോണ്‍സന്‍ പുല്ലുത്തി അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ സുധീഷ് പാലപ്പിള്ളി, ജില്ല പ്രസിഡന്റ് ബൈജു കൊരേച്ചാല്‍, പി.ജെ.മോന്‍സി, വര്‍ഗീസ് തെക്കേത്തല, ഹ്യുമാനിസ്റ്റിക് റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മുവ്‌മെന്റ് വനിത വിങ് സംസ്ഥാന പ്രസിഡന്‍ര് അനിത സന്തോഷ്, എസ്.സി -എസ്. ടി വിഭാഗം സംസ്ഥാന പ്രസിഡന്‍ര് കുമാരന്‍ പോത്തിക്കര, ലിന്‍സന്‍ പല്ലന്‍, ഗോപി ആലുവക്കാരന്‍ എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.