Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2024 17:33 IST
Share News :
വൈക്കം: സെൻ്റ് ലിറ്റിൽ തെരേസാസ് ഹയർ സെക്കൻ്ററി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനവും ലോക സംഗീത ദിനവും സ്കൂൾ കരാട്ടെ ക്ലാസ്സിൻ്റെ ഉദ്ഘാടനവും നടത്തി. സ്കൂൾ മാനേജർ റവ.ഫാദർ ബർക്കുമെൻസ് കൊടയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് മിനി അഗസ്റ്റിൻ കായികാധ്യാപിക മിനി സി.ജി, സംഗീതാധ്യാപിക സി. റിൻസി എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ലീഡർ കുമാരി മരിയ മിഷേൽ യോഗാദിന സന്ദേശം നൽകി.തുടർന്ന് കുമാരി ഹംസിനിയുടെ യോഗാ പ്രദർശനം, കുട്ടികളും അധ്യാപകരും പങ്കെടുത്ത പ്രാണായാമം, ലോക സംഗീത ദിനത്തിൻ്റെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവ നടന്നു.
Follow us on :
Tags:
More in Related News
Please select your location.