Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.എൻ ചന്ദ്രൻ അനുസ്മരണം നടത്തി

21 May 2024 20:26 IST

Anvar Kaitharam

Share News :

എം.എൻ ചന്ദ്രൻ അനുസ്മരണം നടത്തി


പറവൂർ: പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തിൽ മുൻ ഭരണസമിതി അംഗമായിരുന്ന എം.എൻ ചന്ദ്രന്റെ 11-ാ മത് ചരമ വാർഷിക അനുസ്മരണ സമ്മേളനം ടി.ജെ വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ഡി ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എക്സി. ഡയറക്ടർ ടി.എ നവാസ് അനുസ്മരണ പ്രഭാഷണം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് കെ.വി പോൾ, ഭരണസമിതി അംഗങ്ങളായ പി.പി ജോയ്, വി.ആർ അനിരുദ്ധൻ, വി.ആർ ഗോപാലകൃഷ്ണൻ, ആനി തോമസ്, ലത മോഹനൻ, ബിൻസി സോളമൻ, കോൺഗ്രസ്സ് പറവൂർ ബ്ലോക്ക് പ്രസിഡന്റ് എം.എസ് റെജി, മാഞ്ഞാലി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ സക്കീർ, മണ്ഡലം പ്രസിഡന്റുമാരായ ഡെന്നി തോമസ്, എം.എ നസീർ, പി.കെ ഉല്ലാസ്, സെക്രട്ടറി ഇൻചാർജ്ജ് ജയലക്ഷ്മി.എസ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

Tags:

More in Related News