Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2024 09:41 IST
Share News :
മറ്റത്തൂര്‍ കോടശേരി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള കമലക്കട്ടി റോഡരുകിലെ മാലിന്യനിക്ഷേപം യാത്രക്കാര്‍ക്ക് തലവേദനയാകുന്നു. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയതിനെ തുടര്‍ന്ന് ഇടക്കാലത്ത് മാലിന്യനിക്ഷേപം തെല്ലൊന്നു കുറഞ്ഞെങ്കിലും ഇപ്പോള്‍ വീണ്ടും പ്രശ്‌നം രൂക്ഷമായിരിക്കയാണ്.പൊതുമരാമത്ത് വകുപ്പിനു കീഴിലെ വെള്ളിക്കുളങ്ങര ചാലക്കുടി റോഡു കടന്നുപോകുന്ന പ്രദേശമാണ് കമലക്കട്ടി. അടുത്ത കാലത്ത് വെള്ളിക്കുളങ്ങര മുതല്‍ മാരാങ്കോട് വരെയുള്ള റോഡ് മെക്കാഡം ടാറിങ് നടത്തി നവീകരിച്ചതോടെ ഈവഴിയിലൂടെ യാത്രചെയ്യുന്നവരുടെ എണ്ണം നാള്‍ തോറും ഏറിവരികയാണ്. വെള്ളിക്കുളങ്ങരയില്‍ നിന്ന് ചാലക്കുടി, പരിയാരം, കുറ്റിച്ചിറ എന്നിവിടങ്ങളിലേക്കായുള്ള നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ ദിനം പ്രതി കടന്നുപോകുന്നത്. എന്നാല്‍ റോഡരുകില്‍ മാലിന്യം കുന്നുകൂടാന്‍ തുടങ്ങിയത് ഇതുവഴി യാത്രചെയ്യുന്നവര്‍ക്ക് ദുരിതമായിരിക്കുകയാണ്. മൂക്കുപൊത്താതെ ഇതിലേ കടന്നുപോകാനാവില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി
Follow us on :
Tags:
More in Related News
Please select your location.