Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2024 13:07 IST
Share News :
തൊടുപുഴ: വിദേശ ജോലി വാഗ്ദാനം ചെ
യ്ത് നിരവധി പേർ തട്ടിപ്പിന് ഇര ആയതായി ആരോപണം. കബളിക്കപ്പെട്ടവർ സമുഹ മാധ്യമങ്ങളിലൂടെ ഇവർ ആരോപണ വിധേയയായ ആളുടെ ഫോട്ടോയും വിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.
കബളിക്കപ്പെട്ടവർ പറയുന്നത് ഇങ്ങനെ:
ബീന മാമൻ (50) ഇടുക്കി തോപ്രാംകുടി സ്വദേശി D/Oഅഗസ്റ്റിൻ മൈക്കിൾ, പെരുംകുളത്തിൽ, തോപ്രാംകുടി പി.ഒ, ഇടുക്കി
പാസ്പോർട്ട് നമ്പർ T6892518
ഇവർ എറണകുളത്ത് ഉള്ള Travel Essence എന്ന ഏജൻസിയിൽ ഏജൻ്റ് ആണ്. 2022 വർഷത്തിൻ്റെ തുടക്കം മുതൽ ഇവർ ജർമ്മനിയിൽ ദഹോഗ കമ്പനിയിൽ 1,50,000 /- രൂപ സാലറിയിൽ ജോലി വാഗ്ദാനം ചെയ്ത് 25 ഓളം ആളുകളിൽ നിന്ന് 6 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ വാങ്ങി. ഒന്നരവർഷത്തിനു ശേഷവും ജർമ്മനിയിൽ എത്തിക്കാൻ പറ്റാതെ വന്നപ്പോൾ. ഇവരുടെ ഏജൻസി 2023 നവംബർ മൂന്നാം തീയതി പുലർച്ചെ 3.40 AM കൊച്ചിയിൽ നിന്ന് ന് ഷാർജ വഴി ഏകദേശം 25 ഓളം പേരെ അർമേനിയയിൽ എത്തിച്ചു .ശേഷം അവിടുത്തെ TRC (താൽക്കാലിക പൗരത്വം) എടുത്തു നൽകി മൂന്നുമാസത്തിനകം ജർമ്മനിയിൽ എത്തിക്കാം എന്ന ഉറപ്പോടുകൂടിയാണ് അർമേനിയിൽ കൊണ്ടുവന്നത് . ഇവരും ഞങ്ങളോടൊപ്പം അർമേനിയിൽ വന്നിരുന്നു .ഈ കാലയളവിൽ അർമേനിയിൽ തുടരാൻ അർമേനിയയിൽ സൂപ്പർമാർക്കറ്റിൽ 40000- 60000 /- രൂപ സാലറി വാഗ്ദാനം നൽകിയാണ് 25 ഓളം ആളുകളെ അർമേനിയയിൽ എത്തിച്ചത്. ഈ കൂട്ടത്തിൽ 25നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളും ചെറുപ്പക്കാരും ഉണ്ടായിരുന്നു. അർമേനിയിൽ എത്തി 11 മാസങ്ങൾക്കിപ്പുറവും TRC യോ ഉറപ്പു നൽകിയ ജോലിയോ നൽകാൻ ഇവർക്ക് സാധിച്ചിരുന്നില്ല . എത്തിയ നാൾ മുതൽ അർമേനിയയിലെ ജീവിത ചെലവുകൾക്കായി സ്വയം കണ്ടെത്തിയ ജോലികളായ കെട്ടിട നിർമ്മാണ ജോലികൾക്കും, കൃഷിപ്പണിക്കും ,ഹോട്ടൽ ജോലികൾക്കും തുച്ഛമായ ശമ്പളത്തോടുകൂടി അധിക സമയം ജോലി ചെയ്യേണ്ടതായി വന്നു. പറഞ്ഞ കാര്യങ്ങൾ ഒന്നും പാലിക്കപ്പെടാതെ വന്ന സാഹചര്യത്തിൽ ഏജന്റുമായി ബന്ധപ്പെട്ടപ്പോൾ ഇപ്പോൾ എല്ലാം ശരിയാകും എന്ന് പറഞ്ഞ് ഞങ്ങളെ അവിടെത്തന്നെ പിടിച്ചുനിർത്തുകയാണ് ഉണ്ടായത് . ഞങ്ങൾ കബളിപ്പിക്കപ്പെടുകയാണ് എന്ന് തിരിച്ചറിവിൽ കൊടുത്ത പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നാട്ടിലെത്തിയ ശേഷം പണം തിരികെ നൽകാം എന്നാണ് അവർ പറഞ്ഞത് അതുകൊണ്ടുതന്നെ 28/ 9/ 2024 തീയതി അർമേനിയയിൽ നിന്ന് നാട്ടിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു .ഫ്ലൈറ്റ് കയറാൻ ഏതാനും മണിക്കൂറുകൾ അവശേഷിക്ക് ഇവരെ കാണാതാവുകയാണ് ഉണ്ടായത്. ലക്ഷങ്ങളുടെ വിസാ തട്ടിപ്പാണ് ഇവർ നടത്തിയിരിക്കുന്നത്. ഇടുക്കി തോപ്രാംകുടി സ്വദേശിയാണ് ഇവർ. ഇനി ആരും വിദേശത്ത് പോകാൻ ഇവരെ സമീപിക്കുകയോ പണം നൽകുകയോ ചെയ്യരുത്. ഏജർസിക്കാർ മേടിക്കുന്നതിൻ്റെ ഇരട്ടി തുകയാണ് ഇവർ ആവശ്യക്കാരിൽ നിന്നും ഈടാക്കുന്നത്. ഈ പ്രശ്നങ്ങളൊക്കെ നിലനിൽക്കുന്ന സാഹചര്യത്തിലും ഇവർ വീണ്ടും വിവിധ രാജ്യങ്ങളിലേക്കായി ജോലി വാഗ്ദാനം നൽകി പലരിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റുകയാണ് ചെയ്യുന്നത്.
Follow us on :
More in Related News
Please select your location.