Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2024 16:33 IST
Share News :
മുക്കം : കനത്ത മഴയെ തുടർന്ന്കൂളിമാട് ജംഗ്ഷനോട് ചേർന്ന് കൂളിമാട് - പുൽപ്പറമ്പ് - മണാശ്ശേരി - മുക്കം പാതയിലെ കിഴക്കുംപാടം റോഡ് ഭാഗം ഇടിഞ്ഞു അപകട ഭീഷണിയിൽ . മൂന്ന് ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ ജലനിരപ്പ് ഉയർന്ന് കര കവിഞ്ഞിരുന്നു. ഈ ജലം കിഴക്കു പാടം വയൽ ഭാഗേത്തേക്ക് ഒഴുകിയോടെ റോഡിൻ്റെ ഇരുവശത്തും വെള്ളം ഉയർന്ന് പാർശ്വ ഭിത്തി ഇടിഞ്ഞത്. കൂളിമാട് - മണാശ്ശേരി റോഡ് നവീകരണ ഭാഗമായി പൂർത്തിയാക്കേണ്ടിയിരുന്നതായിരുന്നു. ഇതിൻ്റെ ഭാഗമായി കിഴക്കുംപാടം റോഡ്, വീതികൂട്ടി ഉയർത്തുന്നതിന് നാലു കോടി രൂപ അനുവദിച്ചെങ്കിലും അധികൃതരുടെ അനാസ്ഥ കാരണം മൂന്നര വർഷ കാലമായി ടെണ്ടർ നടപടി അനിശ്ചിതമായി നീളുകയുണ്ടായി. കോഴിക്കോട് - കൂളിമാട് , പുൽപ്പറമ്പ് മണാശ്ശേരി വഴി മുക്കേത്തേക്ക് നിരവധി ബസ്സുകൾ ഓടുന്ന റോഡിലാണ് പാർശ്വഭിത്തിയിടിഞ്ഞ് അപകട കെണിയാവുന്നത്. മഴകനത്തതിനെ തുടർന്ന് ഇത് വഴി ഇടതടവില്ലാതെ ഫയർ ഫോഴ്സും, ആംബുലൻസും ചീറിപ്പായുന്ന പാതയും കൂടിയാണിത്.
കെ.എം.സി .ടി മെഡിക്കൽ കോളേജ്, മുക്കത്തെ വിവിധ ആശുപത്രികൾ ,എം വി ആർ ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്കു എളുപ്പ വഴിയാണ്. ഇവിടെ വീതിക്കുറവു കാരണം ഗതാഗതക്കുരുക്കും തിരക്കും പതിവ് കാഴ്ചയാണ്.. നിരവധി സ്കൂൾ വാഹനങ്ങളും വയനാട് ഭാഗങ്ങളിലേക്ക് പോകേണ്ടവരും ആശ്രയിക്കുന്നതും ഈ പാത തന്നെ. റോഡിൻ്റെ
അപകടാവസ്ഥ ഒഴിവാക്കാൻ നടപടികൾ വേഗത്തിലാക്കണെമെന്ന നാട്ടുകാരുടെ ആവശ്യം ശക്തിപ്പെട്ടിരിക്കയാണ്.
Follow us on :
Tags:
More in Related News
Please select your location.