Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഭിഭാഷകവൃത്തിയിൽ 50 വർഷം; വൈക്കം ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അഡ്വ.പി.വി.പ്രകാശനെ ആദരിച്ചു.

23 Mar 2025 16:17 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അഭിഭാഷകവൃത്തിയിൽ 50 വർഷം പിന്നിടുന്ന അഡ്വ.പി.വി.പ്രകാശനെ ആദരിച്ചു. വൈക്കം കോടതി അങ്കണത്തിൽ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ. ആർ.അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ആദരവ് സമ്മേളനം റിട്ടേഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. ക്രിമിനൽ,സിവിൽ കേസുകളിൽ ഏറെ തിരക്കുള്ള അഭിഭാഷകനായിരുന്ന അഡ്വ. പി.വി.പ്രകാശൻ്റെ വശ്യമായ പെരുമാറ്റവും സമീപനശൈലിയും അഭിഭാഷകർക്കാകെ മാതൃകയായിരുന്നെന്ന് ജസ്റ്റീസ് കെ. എബ്രഹാംമാത്യു അഭിപ്രായപ്പെട്ടു. യോഗത്തിൽ റിട്ടേഡ് ജില്ലാ ജഡ്ജി എ.വി.നാരായണനെയും അഡ്വ. പി.വി. പ്രകാശനെയും ഉപഹാരം നൽകി ആദരിച്ചു. അഡ്വ.എസ്.എൻ. ജയചന്ദ്രൻ, അഡ്വ. ഡി. സുഭാഷ്ചന്ദ്രൻ, അഡ്വ. ജോർജ് ജോസഫ്, മജിസ്ട്രേറ്റ് അർച്ചന കെ. ബാബു, മുൻസിഫ് അഭിനിമോൾ രാജേന്ദ്രൻ, ക്ലർക്ക് അസോസിയേഷൻ പ്രസിഡൻ്റ് വി.ബി.മായ തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ. പി.വി. പ്രകാശൻ മറുപടി പ്രസംഗം നടത്തി.തുടർന്ന് കലാപരിപാടികളും ഇഫ്താർ വിരുന്നും നടത്തി.

Follow us on :

More in Related News