Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ് പ്രതിഷേധ സംഗമം

25 Sep 2024 19:24 IST

- Anvar Kaitharam

Share News :

കോൺഗ്രസ് പ്രതിഷേധ സംഗമം


പറവൂർ: മാഫിയാ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക, തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, അഭ്യന്തര വകുപ്പിൻ്റെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കരുമാല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

തട്ടാംപടിയിൽ നടന്ന പ്രതിഷേധ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ആർ.നന്ദകുമാർ അധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഡോ. ജിൻ്റോ ജോൺ, കെ.വി.പോൾ, ഡി.സി.സി എക്സി. അംഗം ബാബു മാത്യു, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ഫ്രാൻസിസ് തറയിൽ, നേതാക്കളായ സുബൈർഖാൻ, ആർ.അനിൽ, ലിയാക്കത്ത് അലി, അബ്ദുൾ സലാം, എം.എ.സുധീർ, ഫ്രാൻസിസ് പഞ്ഞിക്കാരൻ, വി.ബി ജബ്ബാർ, എ.എം അലി, ഗർവാസിസ് മാനാടൻ, പി.എ.സക്കീർ, പി.പി. ജോയ്, എ.ബി.അബ്ദുൾ ഖാദർ, എബി മാഞ്ഞൂരാൻ, സൈഫുന്നീസ റഷീദ്, ലിസി മാളിയേക്കൽ, ഫാത്തിമ ഷംസുദ്ദീൻ, തുടങ്ങിയവർ സംസാരിച്ചു.


Follow us on :

More in Related News