Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2025 20:09 IST
Share News :
കുന്നമംഗലം : 69-ാമത് നാഷണൽ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരളാ ടീമിൻറെ ക്യാപ്റ്റൻ, പി എഫ് സി ക്ലബ് അംഗം അബ്ദുൽ റഹീമിന് സ്വീകരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉപഹാരം സമർപ്പിച്ചു.
പി.എഫ്.സി ക്ലബ് ട്രഷറർ റെനീഷ് അധ്യക്ഷത വഹിച്ചു. നിയാസ് റഹ്മാൻ (മുൻ കേരളാ ഫുട്ബോൾ ടീം കോച്ച്), ബാപ്പു ഹാജി (ജില്ലാ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ്), മധുസൂദനൻ പണിക്കർ (കേരളാ പോലീസ് കോച്ച്) നജീബ് (ഡോൾഫിൻ കാരന്തൂർ), ഫാറൂഖ് (പാറ്റേൺ കാരന്തുർ), മുഹമ്മദ് (മുൻ എം.ഇ.ജി വോളിബോൾ താരം), ലിജാസ് സംസാരിച്ചു.
കേരളാ ടീം അംഗങ്ങളായ രാഹുൽ, ജിഷ്ണു, എറിൻ എന്നിവരെയും പരിപാടിയിൽ അനുമോദിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ പി.എഫ്.സി ക്ലബ് പ്രസിഡന്റ് ജാഫർ സ്വാഗതവും ക്ലബ് സെക്രട്ടറി സൽമാൻ ഫാരിസ് നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.