Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 20:05 IST
Share News :
തൊടുപുഴ: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി നടത്തുന്ന ജില്ലാ പുസ്തകോത്സവത്തിന് 27ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തൊടുപുഴ വെങ്ങല്ലൂര്‍ ഷെറോണ്‍ കള്‍ച്ചറല്‍ സെന്ററില്‍ 29വരെയാണ് മേള. സംസ്ഥാനമൊട്ടാകെയുള്ള 40 പ്രസാധകരുടെ പുസ്തകങ്ങള്‍ 60 ഓളം സ്റ്റാളുകളിലായി പ്രദര്‍ശിപ്പിക്കും. ജില്ലയിലെ 250ലേറെ ലൈബ്രറികള്‍ക്കും വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പുതിയ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. 27ന് രാവിലെ 10ന് കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍. തിലകന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍പേഴ്സണ്‍ സബീന ബിഞ്ചു വിശിഷ്ട വ്യക്തികളെ ആദരിക്കും. ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവംഗം കെ.എം ബാബു ആദ്യവില്‍പന നടത്തും. തൊടുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ് അഗസ്റ്റിന്‍ ഏറ്റുവാങ്ങും. പകല്‍ 12ന് വഴിത്തല വര്‍ഗീസ് രചിച്ച നോവല്‍ 'ഹുമന്നാസിന്റെ വംശാവലി' കഥാകാരന്‍ വി.ആര്‍ സുധീഷ് പ്രകാശിപ്പിക്കും. സി.പി രമേശന്‍ ഏറ്റുവാങ്ങും. 28ന് രാവിലെ 10ന് 'നിര്‍മിതബുദ്ധി വളര്‍ച്ചയും സമൂഹവും' എന്ന വിഷയത്തില്‍ ഡോ. അഡോണി ടി. ജോണ്‍ ശില്‍പശാല നയിക്കും. പകല്‍ 2.30ന് ദീപക് ശങ്കര്‍ എഴുതിയ 'ജാജ്ജ്വല്യമാനം', 'ദാവീദിന്റെ പുസ്തകം' എന്നീ നോവലുകള്‍ വി.ആര്‍ സുധീഷ് പ്രകാശിപ്പിക്കും. വൈകിട്ട് 3.30ന് 'കേരള നവോത്ഥാനവും കുമാരനാശാനും' എന്ന വിഷയത്തില്‍ സെമിനാര്‍. 5.30ന് 'നവകേരള സൃഷ്ടിയില്‍ കഥാപ്രസംഗ കല പകര്‍ന്ന ആത്മവീര്യം' എന്ന വിഷയത്തില്‍ കെ.സി സുരേന്ദ്രന്‍ ലഘുപ്രഭാഷണം നടത്തും. തുടര്‍ന്ന് കാഥികന്‍ സുന്ദരന്‍ നെടുമ്പള്ളിയിലും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം 'ആയിഷ'. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ കെ.എം ബാബു, ടി.ആര്‍ സോമന്‍, പി.കെ സുകുമാരന്‍, ജോര്‍ജ് അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.