Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2024 17:58 IST
Share News :
മുക്കം:മുക്കം നഗരസഭയിലെ ബീജെ പി കൗൺസിലർമാർ വീണ്ടും വിട്ട് നിന്നു. ക്വാറവും തികഞ്ഞില്ല .മുക്കം നഗരസഭ ചെയര്‍പേഴ്സൺ അഡ്വ. കെ പി ചാന്ദിനിക്കെതിരെ യു ഡി എഫ്, വെൽഫെയർ പാർട്ടി കൊണ്ട് വന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയം പരാജയപ്പട്ടു. മുത്തേരിയിലെ പെരുമ്പടപ്പ് മദൃഷാപ്പിന് അനുമതി നൽകിയതിനെതിരെ ചൊവ്വാ ഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് രണ്ടാമത് ചെയർപേഴ്സസണെനെതിരയുള്ള പ്രമേയത്തിനുള്ള ചർച്ച ആരംഭിച്ചങ്കിലും യോഗത്തിൽ ആവശ്യമായ ക്വാറം തികഞ്ഞില്ല മുപ്പത്തി മൂന്ന് അംഗങ്ങളുള്ള ഭരണ സമിതിയിൽ യു ഡി എഫിൽ നിന്ന് 12 പേരും , വെൽഫെയർ പാർട്ടിയിൽ നിന്ന് മൂന്നു പേരടക്കം പതിനഞ്ച് കൗൺസിലർമാർ മാത്രമാണ് പങ്കെടുത്തത്. അതേ സമയം ബി.ജെ പി യുടെ രണ്ട് കൗൺസിലർമാർ രണ്ടാമതും വിട്ട് നിൽക്കുകയും ചെയ്തു. ക്വാറം തികയണമെങ്കിൽ 17 കൗൺസിലർമാരെങ്കിലും പങ്കെടുക്കണം. ഇക്കാരണത്താൽ യൂ ഡി എഫ്, വെൽഫയർ പാർട്ടികൾ കൊണ്ട് വന്ന രണ്ടാമത്തെ അവിശ്വാസപ്രമേയം തള്ളി പോയി. യൂ ഡി എഫ്, വെൽഫെയർ പാർട്ടി മുക്കം നഗരസഭയിൽ കൊണ്ട് വന്ന രണ്ട് അവിശ്വാസ പ്രമേയങ്ങളും ആവശ്യമായ ക്വാറം തികയാത്തത്തിനാൽ തള്ളിയെതെന്ന് ' യോഗത്തിന് നേതൃത്വം നൽകിയതദ്ദേശ സ്വയഭരണ വകുപ്പ് കോഴിക്കോട് ജോയിൻ്റ് ഡയരക്ടർ ടി.ജെ അരുൺ എൻലൈറ്റ് ന്യൂസിനോട് പറഞ്ഞു.
ബീവറേജസ് ഔട്ട് ലെറ്റ് സ്ഥാപിക്കുന്നതിൽ വിഷയത്തിൽ നഗരസഭ ഭരണത്തിനെതിരെ ആരോപണമുന്നയിക്കുന്നത് രാഷ്ട്രീയ വിരോധവും, മുക്കം നഗരത്തിൽ പ്രവർത്തിക്കുന്ന ബാർ മുതലാളിമാരായ കോൺഗ്രസ്സ് നേതാക്കന്മാരുടെ താൽപ്പര്യവും മാത്രം മുൻനിർത്തിയാണെന്ന് സി.പി.എം ആരോപിച്ചു. ഇക്കാര്യം നേരെത്തെ വ്യക്തമാക്കിയതാണ്. യൂ ഡി എഫ് , വെ ൽഫെയർ പാർട്ടി അവിശുദ്ധ സഖ്യത്തിൻ്റെ പരാജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും, ഭരണസമിതിക്ക് അഭിവാദ്യം അർപ്പിച്ചും എൽഡി എഫ് പ്രവർത്തകർ മുക്കം നഗരത്തിൽ പ്രകടനം നടത്തി. സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു . ചെയർമാൻ പി.ടി. ബാബു അധ്യക്ഷതവഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി വി.കെ വിനോദ്, ദ്വീപു പ്രേംനാഥ് സി എ പ്രദീപ് കുമാർ ,വികുഞ്ഞാൻ , എ.കെ. ഉണ്ണികൃഷ്ണൻ , എളമന ഹരിദാസൻ ,ടി.കെ. സ്വാമി, അഡ്വ. കെ.പി. ചാന്ദിനി എന്നിവർ സംസാരിച്ചു. കെ. ബിനു സ്വാഗതവും , കെ.ടി ശ്രീധരൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.