Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിമുക്തി മിഷൻ ‘നോ ടു ഡ്രഗ്സ്’ ക്യാമ്പയിൻ; കുന്ദമംഗലത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി

19 Jan 2026 12:31 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: വിമുക്തി മിഷൻ കുന്ദമംഗലം നിയോജക മണ്ഡലം ‘നോ ടു ഡ്രഗ്സ്’ ക്യാമ്പയിന്റെ ഭാഗമായി കുന്ദമംഗലത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും കുന്ദമംഗലം നിയമസഭ മണ്ഡലതല യോഗവും സംഘടിപ്പിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ഫസീല അധ്യക്ഷയായി. കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ.എൻ. ബൈജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിനോദ് പടനിലം, പഞ്ചായത്ത് പ്രസിഡൻ്റുമാരായ സി.വി. സംജിത്ത്, ടി.ജെ. മുനീറത്ത്, എം.കെ. നദീറ, കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷംസീറ ഷമീർ, പെരുമണ്ണ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ അബ്ദുൽ മജീദ്, കുന്ദമംഗലം പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ എം. ബാബുമോൻ, വാർഡ് മെമ്പർ വി. അനിൽകുമാർ,

വിമുക്തി മാനേജറും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായ ടി.എം. ശ്രീനിവാസൻ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്, പഞ്ചായത്ത് സെക്രട്ടറി ഗോകുൽ ബി. ഉണ്ണികൃഷ്ണൻ, എൻ. ആഷിഖ് ഷാൻ സംസാരിച്ചു

ഗവ. ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ബിനീഷ്, കുന്ദമംഗലം എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എൻ. ജമാലുദ്ദീൻ എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു.


പൊതുജനങ്ങൾക്കിടയിൽ ലഹരിക്കെതിരെ ശക്തമായ അവബോധം സൃഷ്ടിക്കുകയും, യുവതലമുറയെ ലഹരിയുടെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുകയുമാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

Follow us on :

More in Related News