Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടിപിടി പരിഹരിക്കാനെത്തിയ പൊലീസിനും കിട്ടി അടി

03 Jul 2024 20:57 IST

Preyesh kumar

Share News :

മേപ്പയ്യൂർ: അടിപിടി പരിഹരിക്കാനെത്തിയ പൊലീസിനും കിട്ടി അടി. ലാത്തിയടിയിൽ രണ്ട് യുവാക്കളുടെ തല പൊട്ടി.കോഴിക്കോട് മേപ്പയ്യൂരിലാണ് സംഭവം.മേപ്പയ്യൂർ ടൗണിൽ

ഫാറ്റിൻ ആശുപത്രിക്ക് സമീപമുള്ള ബാർബർ ഷോപ്പിനു മുമ്പിലാണ് സംഘർഷത്തിൻ്റെ തുടക്കം. നിർത്തിയിട്ട ഇരുചക്രവാഹനത്തിൽ രണ്ടു പേർ ഇരുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് യുവാക്കൾ തമ്മിലുള്ള സംഘർഷത്തിലേക്കെത്തിയത്.


പൊലീസ് സ്റ്റേഷന് സമീപത്തായതിനാൽ പൊലീസ് ഉടൻ സ്ഥലത്തെത്തി ഇരുവിഭാഗത്തേയും പിടിച്ചു മാറ്റുന്നതിനിടയിലാണ് പൊലീസിനു നേരെ കയ്യേറ്റമുണ്ടായത്.തുടർന്ന് പൊലീസ് ലാത്തി വീശിയപ്പോൾ കണ്ടു നിന്നവർക്കും കിട്ടി പൊരിഞ്ഞ അടി. സംഘർഷത്തിലേർപ്പെട്ട രണ്ട് യുവാക്കളുടെ തല പൊട്ടി. ഇവരെ നിലത്തിട്ട് വളഞ്ഞ് പൊതിരെ തല്ലിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.


എസ്.ഐ അടക്കം മൂന്ന് പൊലീസുകാർക്കും, രണ്ട് യുവാക്കൾക്കും പരിക്കേറ്റു.പരിക്കേറ്റ മേപ്പയ്യൂർ

എസ്.ഐ സി.ജയൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽ കുമാർ, സി.പി.ഒ ഒ.എം.സിജു എന്നിവർക്കാണ് പരിക്കേറ്റത്.എസ്.ഐ ജയൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മറ്റുള്ളവർ പേരാമ്പ്ര ഗവ.ആശുപത്രിയിലും ചികിത്സ തേടി. തലക്ക് പരിക്കേറ്റ ഷബീർ, ഷിബു എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഇവരെ മേപ്പയ്യൂർ പൊലിസ് അറസ്റ്റ് ചെയ്തു.


പൊലീസുകാരെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഷബീർ, ഷിബു എന്നിവരുൾപ്പടെ കണ്ടാലറിയാവുന്ന നാല് പേർക്കെതിരായി കേസെടുത്തു. ഷെബീറിൻ്റെ പേരിൽ സ്റ്റേഷനിൽ മറ്റു പല കേസുകളും നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.

 അറസ്റ്റ് ചെയ്ത പ്രതികളെ പേരാമ്പ്ര ഗവ.ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയരാക്കിയ ശേഷം, പയ്യോളി കോടതിയിൽ ഹാജരാക്കുമെന്ന് മേപ്പയ്യൂർ സി ഐ ടി.എൻ.സന്തോഷ് കുമാർ പറഞ്ഞു.



Follow us on :

Tags:

More in Related News