Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2024 13:48 IST
Share News :
വൈക്കം: മൂവാറ്റുപുഴയാറിൻ്റെ വെള്ളൂർ ചെറുകര പാലത്തിനു സമീപംകുളിക്കാൻ ഇറങ്ങിയ ഒരു കുടുംബത്തിലെ 3 പേർ ഒഴുക്കിൽപ്പെട്ട് മരിച്ച ദുരന്തത്തിന് ഒരാണ്ട്.2023 ഓഗസ്റ്റ് 6 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ദുരന്തം ഉണ്ടായത്. അരയൻകാവ് മുണ്ടയ്ക്കൽ ജോൺസൺ (56), സഹോദര പുത്രി ജിസ്മോൾ (15), ബന്ധു വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി (16) എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്. 7 അംഗ സംഘത്തിൽ ഉണ്ടായിരുന്ന നാല് പേരെ നാട്ടുകാർ ഉടൻ രക്ഷപ്പെടുത്തിയിരുന്നു. പുഴയിൽ ഉണ്ടായ ശക്തമായ അടിയൊഴുക്കാണ് ദുരന്തത്തിന് കാരണമായത്. ദുരന്തം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും ഇന്നും വെള്ളൂർ നിവാസികളുടെ മനസ്സിൽ നിന്നും ദുരന്തത്തിൻ്റെ നടുക്കം മാറിയിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.