Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീടിന് അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റണമെന്ന് പരാതി നൽകി ഒരു വർഷം കാത്തിരുന്നിട്ടും നടപടി ഇല്ല

19 Aug 2024 21:09 IST

- SUNITHA MEGAS

Share News :

തന്റെ വീടിന് അപകട ഭീഷണിയായി നിൽക്കുന്ന സമീപവാസിയുടെ മഹാഗണി മരങ്ങൾ വെട്ടി മാറ്റണമെന്ന് പരാതി നൽകി ഒരു വർഷം കാത്തിരുന്നിട്ടും കടുത്തുരുത്തി പഞ്ചായത്ത് നടപടി എടുത്തില്ല എന്ന് പരാതി.....


 കടുത്തുരുത്തി:

 തന്റെ വീടിന്റെ മുകളിലേക്ക് ഏതുനിമിഷവും ഒടിഞ്ഞു വീഴാൻ പാകത്തിന് നിൽക്കുന്ന മഹാഗണി മരങ്ങൾ വെട്ടി മാറ്റണമെന്ന് പരാതി നൽകിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും കടുത്തുരുത്തി പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല എന്ന് കടുത്തുരുത്തി,മങ്ങാട്,

ഒറ്റിയാൻ കുന്ന് സിഎസ്ഐ പള്ളിക്ക് സമീപം താമസിക്കുന്ന സജീവ് കുമാർ പറയുന്നു....


 തന്റെ പുരയുടെ സമീപം അയൽവാസിയുടെ ഏകദേശം എട്ടോളം വരുന്ന മരങ്ങൾ പുരയുടെ മുകളിലേക്ക് ചാഞ്ഞു നിൽക്കുകയും, ഏതു സമയവും അപകടം ഉണ്ടാകാവുന്ന സാഹചര്യമാണുള്ളത്. കാറ്റു വരുമ്പോൾ റൂഫിന്റെ മുകളിൽ വന്നു വലിയ ശബ്ദത്തോടെ വന്ന് അടിക്കുകയും ഏത് സമയവും എന്ത് സംഭവിക്കാവുന്ന സാഹചര്യം കാണിച്ചു 25 /9/23 ൽ കൊടുക്കുകയും ഗ്രാമപഞ്ചായത്തിൽ പരാതി കൊടുക്കുകയും,പ്രകാരം പഞ്ചായത്ത് മെമ്പർ അടക്കം വീട് വന്ന് സന്ദർശിക്കുകയും അടിയന്തരമായി മരം വെട്ടി മാറ്റേണ്ടതാണ് എന്ന് വിലയിരുത്തുകയും അതിൽപ്രകാരം,മരം വെട്ടി മാറ്റണമെന്ന് കാണിച്ച് മരത്തിന്റെ ഉടമയ്ക്ക് 3 /11/ 2023 ൽ കടുത്തുരുത്തി പഞ്ചായത്ത് രേഖ മൂലം ലെറ്റർ നൽകുകയും, അതിന്റെ കോപ്പി എനിക്ക് തന്നിട്ടുള്ളതാണെന്നും സജീവ് പറയുന്നു.


എന്നാൽ ഒരു വർഷം കാത്തിരുന്നിട്ടും പഞ്ചായത്തിന് ഫണ്ടില്ല എന്നും മരം നിൽക്കുന്ന വസ്തു ഉടമയോട് പറയാമെന്ന് പഞ്ചായത്തിന്റെ മറുപടി എന്നും സജീവ് കുമാർ പറഞ്ഞു.


ഫണ്ടിന്റെ കുറവ് ആണെങ്കിൽ തന്റെ വീടിന്റെ മുകളിലേക്ക് നിൽക്കുന്ന കമ്പുകൾ മാത്രം വെട്ടി മാറ്റിയാൽ മതി എന്നും അതിന് വരുന്ന തുക എന്തു തന്നെയായാലും ഞാൻ തന്നു കൊള്ളാമെന്നും സജിവ് കുമാർ പറയുന്നു.


 എംഎൽഎയുടെ ഓഫീസിൽനിന്ന് വരെ പഞ്ചായത്തിലേക്ക് വിളിച്ചു പറഞ്ഞിട്ടും കടുത്തുരുത്തി പഞ്ചായത്ത് അധികൃതർ അനങ്ങാപ്പാറ നയമാണ് കാണിക്കുന്നതെന്നും ഒരു വർഷം വരെ കാത്തിരുന്നിട്ടും അത് തനിക്ക് നീതി ലഭിക്കാത്തതിനാൽ കളക്ടർക്കും വകുപ്പ് മന്ത്രി തലത്തിലും പരാതി കൊടുക്കാൻ തയ്യാറാവുകയാണ് സജിവ് കുമാർ . 

അസുഖബാധിതനായി ഇരിക്കുന്ന ഞാനും എന്റെ ഭാര്യയും കുഞ്ഞുങ്ങളും അടങ്ങുന്ന ഈ വീടിന് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ഉൾഭയവും, ലോൺ എടുത്ത് പണിയിപ്പിച്ച ഈ വീടിന്റെ ലോൺ കുടിശ്ശിക പോലും അടയ്ക്കാൻ നിവൃത്തിയില്ലാത്ത ഈ സാഹചര്യത്തിൽ,

 വസ്തു ഉടമ പറയുന്നു നിങ്ങൾ കാശ് മുടക്കി വെട്ടിച്ചോ, എന്നും പറയുന്നുണ്ട്, 


അത് തന്നെ കള്ളക്കേസിൽ പ്രതിയാക്കാനാണോ എന്നും, മരം വെട്ടിമാറ്റാൻ താൻ പറയുന്നില്ല എന്നും, പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ തന്റെ വീടിന്റെ മുകളിലേക്ക് നിൽക്കുന്ന കമ്പ് വെട്ടിമാറ്റാൻ,സ്വന്തം കയ്യിൽ നിന്ന് പണം നൽകാം എന്നു പറഞ്ഞിട്ടും, വെട്ടി മാറ്റാത്തത് ആ മരം നിൽക്കുന്ന വസ്തു ഉടമയും പഞ്ചായത്ത് അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും ചേർന്നുള്ള ഒത്തു കളിയാണോ എന്ന് സംശയിക്കുന്നതായും സജികുമാർ പറയുന്നു.....







Follow us on :

More in Related News