Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആകാശവിസ്‌മയമായി ചുവന്ന് തുടുത്ത് ചന്ദ്രനുദിക്കും; പൂർണ ചന്ദ്രഗ്രഹണം ഇന്ന് സെപ്റ്റംബർ 7ന്

07 Sep 2025 15:00 IST

Jithu Vijay

Share News :

തിരുവനന്തപുരം : ആകാശവിസ്‌മയമായ പൂർണ ചന്ദ്രഗ്രഹണം ഇന്ന് സെപ്റ്റംബർ 7ന്

ദൂരദർശിനിയില്ലാതെ നേരിട്ടുകാണാൻ

സാധിക്കും. ഈ പൂര്‍ണ ചന്ദ്രഗ്രഹണത്തിനൊപ്പം (Total Lunar Eclipse) ഇന്ന് രാത്രി ആകാശത്ത് ‘രക്തചന്ദ്രന്‍റെ’ (Blood Moon) അത്ഭുതകരമായ കാഴ്‌ച ദൃശ്യമാകും. സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ നേർരേഖയിൽ വരുന്ന പ്രതിഭാസം ഇന്ത്യയിൽ എല്ലായിടത്തും ഇന്ന് ദൃശ്യമാകും.


ഞായർ രാത്രി ഏകദേശം 9.57ന് ആരംഭിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം 11ന് പൂർണഗ്രഹണമാകും. 1.25ന് ഗ്രഹണം പൂർണമായി അവസാനിക്കും. ഈ ഗ്രഹണം ആകെ 82 മിനിറ്റ് നീണ്ടുനിൽക്കും.

ഈ സമയത്ത് ചന്ദ്രൻ ചുവപ്പോ ഓറഞ്ചോ നിറത്തിലാകും ദൃശ്യമാവുക. സൂര്യനിൽനിന്നുള്ള പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ ഭൂമിയിലെ തരംഗദൈർഘ്യം കുറഞ്ഞ നിറങ്ങൾ മായുകയും തരംഗദൈർഘ്യം കൂടുതലുള്ള ഓറഞ്ച്, ചുവപ്പ് നിറങ്ങൾ ചന്ദ്രനിൽ പതിക്കുകയും ചെയ്യുന്നതാണ്‌ കാരണം. 2028 ഡിസംബർ 31നാണ് ഇനി ഇന്ത്യയിൽ പൂർണചന്ദ്രഗ്രഹണം കാണാനാകുക.


ആകാശം തെളിഞ്ഞിരിക്കുകയാണെങ്കിൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഈ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. അത് കാണാൻ നിങ്ങൾ വിദൂരമായോ ഉയർന്ന സ്ഥലങ്ങളിലോ ആയിരിക്കേണ്ടതില്ല. ദില്ലി, മുംബൈ, കൊൽക്കത്ത, പൂനെ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങൾക്കെല്ലാം ബ്ലഡ് മൂണിന്‍റെ വ്യക്തമായ കാഴ്‌ച ലഭിക്കും.


ഇന്ത്യൻ സമയം രാത്രി 11:00നും 12:22നും ഇടയിൽ ചന്ദ്രൻ കടും ചുവപ്പ് നിറത്തിൽ ദൃശ്യമാകും. ഇന്ത്യയെ കൂടാതെ, സെപ്റ്റംബർ 7-8 തീയതികളിലെ ചന്ദ്രഗ്രഹണം പടിഞ്ഞാറ് വടക്കേ അമേരിക്കയിലും, കിഴക്ക് തെക്കേ അമേരിക്കയിലും, പസഫിക്, അറ്റ്ലാന്‍റിക്, ഇന്ത്യൻ മഹാസമുദ്രം, യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, ആർട്ടിക്, അന്‍റാർട്ടിക്ക എന്നിവിടങ്ങളിലും ദൃശ്യമാകും

Follow us on :

More in Related News