Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്ഷയ കേന്ദ്രം ബിൽ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തി

29 Jun 2024 21:50 IST

Enlight News Desk

Share News :

അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവ വഴി ബിൽ തുക സ്വീകരിക്കുന്നത് നിർത്തലാക്കി കെഎസ്ഇബി. 

ഉപഭോക്താക്കളുടെ പണം കെ എസ് ഇ ബിയുടെ അക്കൗണ്ടിലെത്താൻ വൈകുന്നതിനാലാണ് തീരുമാനം. വൈദ്യുതി ബിൽ തുക കാലതാമസമുണ്ടാകുന്നത് സംമ്പന്ധിച്ച ഉപഭോക്താക്കളുടെ പരാതികൾ കണക്കിലെടുത്തതാണ് നടപടി.

വൈദ്യുതി ബിൽ അടച്ച് കഴിഞ്ഞാലും അക്കൗണ്ടിൽ പൈസ എത്താതിനാൽ വൈദ്യുതി വിച്ഛേദിക്കുന്ന സാഹചര്യം വരെ ഉണ്ടാകുന്നുണ്ട്. 

നിരന്തരമായി പരാതികൾ ഉണ്ടായ സഹാചര്യത്തിലാണ് കെഎസ്ഇബി ഇത്തരത്തിൽ തീരുമാനം എടുക്കുന്നത്.

എഴുപത് ശതമാനം ഉപഭോക്താക്കളും ഓൺലൈൻ മാർഗങ്ങൾ വഴിയാണ് പണം അടക്കുന്നത്. ഓൺലൈനായി ബില്ല് അടക്കുന്നതിനായി നിരവധി മാർഗങ്ങൾ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണം അടക്കാനും നിലവിൽ സൗകര്യമുണ്ട്.

പരപ്പനങ്ങാടി കീരനല്ലൂർ ന്യൂകട്ടിൽ, ഒഴുക്കിൽ പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി


Follow us on :

More in Related News