Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി നെടുവയിൽ വീണ്ടും കുറുക്കൻ്റ ആക്രമണം മൂന്ന് പേർക്ക് കടിയേറ്റു.

02 Apr 2024 08:36 IST

Jithu Vijay

Share News :

പരപ്പനങ്ങാടി: നെടുവയിൽ വീണ്ടും മൂന്ന് പേർക്ക്  കുറുക്കൻ്റെ കടിയേറ്റു.  ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് പശുവിനെ അഴിച്ചു കെട്ടാൻ ചെന്ന ചേങ്ങോട്ട് പ്രേമലത ( 62 )ക്ക് കുറുക്കൻ്റെ കടിയേറ്റത്.  പിന്നീട് പുത്തൻ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിന് മുന്നിലെ ആൽത്തറയിൽ വിശ്രമിക്കുകയായിരുന്ന ശബരിമല തീർത്ഥാടകനും കുറുക്കൻ്റെ കടിയേറ്റു.  വൈകിട്ട് നാല് മണിയോടെയാണ് ഹരിപുരം ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽക്കയറി കെ.ജനാർദ്ദന (65)ന് നേരെ കുറുക്കൻ്റെ ആക്രമണമുണ്ടായത്.   കടിയേറ്റ രണ്ടു പേർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രേമലത കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിൽസ തേടിയിട്ടുണ്ട്.   പ്രദേശത്ത് കഴിഞ്ഞ മാസം 6 പേർക്കും ജനുവരിയിൽ തൊട്ടടുത്ത പ്രദേശമായ കീഴ്ചിറയിൽ 3 പേർക്കും കുറുക്കൻ്റെ കടിയേറ്റിരുന്നു.    നെടുവ, കീഴ്‌ ചിറ ഭാഗങ്ങളിൽ പകൽ പോലും കുറുക്കൻമാർ ഭീതി പടർത്തുകയാണെന്ന് നാട്ടുകാർ പറയുന്നു

Follow us on :

More in Related News