Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തോടുള്ള കേന്ദ്ര ബഡ്ജറ്റ് അവഗണന;തലയോലപ്പറമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു.

03 Feb 2025 22:46 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്:  കേന്ദ്രസർക്കാർ ബഡ്ജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിനെതിരെ സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു.തലയോലപ്പറമ്പ് ടൗൺ ചുറ്റി നടന്ന പ്രകടനം സെൻട്രൽ ജംഗ്ഷനിൽ അവസാനിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഡോ. സി. എം കുസുമൻ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. വി ഹരിക്കുട്ടൻ, വി. എൻ ബാബു, വി. കെ രവി, എ. പി ജയൻ, ടി. എസ് താജു, കെ. ബി രമ, ടി. സി ഷണ്മുഖൻ, കെ. എസ് വേണുഗോപാൽ, എസ്. അരുൺകുമാർ, അബ്ദുൾസലിം ,കെ. കെ ബാബുക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News