Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 20:16 IST
Share News :
തൊടുപുഴ: സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറിയായി മുഹമ്മദ് ഫൈസലിനെ സമ്മേളനം തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഏരിയ കമ്മിറ്റിയംഗങ്ങളായി വി.ടി പാപ്പച്ചന്‍, വി.ബി ജമാല്‍, എം.എം മാത്യു, എന്‍.കെ മുഹമ്മദ്, ഒ.വി ബിജു, എം.എം റഷീദ്, ബി. സജികുമാര്‍, തോമസ് വര്‍ക്കി, വി.ബി വിനയന്‍, എം.പി ഷൗക്കത്തലി, സി.എസ് ഷാജി, അജയ് ചെറിയാന്‍ തോമസ്, എം.എസ് ശരത്ത്, ടി.ബി സുബൈര്‍, പി.ജെ രതീഷ്, സബീന ബിഞ്ചു, ഷീല ദീപു, സിനോ ജോസ്, ലിനു ജോസ്, മായ സുരേഷ് എന്നിവരെയും 17അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
കെ.എന്‍ കുമാരമംഗലം നഗറില്‍ (കുമാരമംഗലം എന്‍.എസ്.എസ് ഓഡിറ്റോറിയം) നടന്ന പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് സംസ്ഥാന കമ്മിറ്റിയംഗം കെ.പി മേരിയും പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസലും മറുപടി പറഞ്ഞു. ഒ.വി ബിജു, ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ഷൈലജ സുരേന്ദ്രന്‍, എം.ജെ മാത്യു, ആര്‍. തിലന്‍ എന്നിവര്‍ പ്രസംഗിച്ചു.
തൊടുപുഴ: സി.പി.എം തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറിയായി ടി.ആര്‍ സോമനെ തെരഞ്ഞെടുത്തു. 19 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഏരിയ കമ്മിറ്റിയംഗങ്ങളായി കെ.എം ബാബു, കെ.ആര്‍ ഷാജി, എം.ആര്‍ സഹജന്‍, വി.ബി ദിലീപ്കുമാര്‍, ആര്‍. പ്രശോഭ്, ടി.കെ മോഹനന്‍, എം.ജി സുരേന്ദ്രന്‍, കെ.പി സുലോചന, ഷൈനു സൈമണ്‍, ടിനു ശശി, കെ.എസ് അനന്ദു, കെ.ജി ദിനകര്‍, ആല്‍ബിന്‍ വി. ജോസ്, ശാന്താ ഗോപിനാഥ്, കെ.വി ജോയി, കെ.എന്‍ പ്രഭാകരന്‍, ടി.കെ റഫീഖ്, എം. മധു എന്നിവരെയും 12 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. സീതാറാം യെച്ചൂരി നഗറില്‍ (മുട്ടം ശക്തി തീയറ്റര്‍) നടന്ന പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസും പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയ്ക്ക് ഏരിയ സെക്രട്ടറി ടി.ആര്‍ സോമനും മറുപടി പറഞ്ഞു. ടി.കെ മോഹനന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ റോമിയോ സെബാസ്റ്റ്യന്‍, വി.വി മത്തായി എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.