Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2024 18:39 IST
Share News :
ചാലക്കുടി നിയോജകമണ്ഡലം പരിധിയിലെ ചാലക്കുടി, വാഴച്ചാൽ വനം ഡിവിഷനുകൾക്ക് കീഴിൽ ഭരണാനുമതി ലഭിച്ച ഹാങ്ങിങ്ങ് സോളാർ ഫെൻസിങ്ങ് സ്ഥാപിയ്ക്കുന്ന പ്രവർത്തിയുടെ ടെണ്ടർ നടപടികൾ ആരംഭിച്ചു. സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ ചാലക്കുടിയിൽ ചേർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം നിർമ്മാണം ആരംഭിയ്ക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രകൃതിക്ഷോഭത്തെ തുടർന്ന് പോത്തുപാറയിൽ താമസിച്ച് വരുന്ന
ഗോത്ര സമുദായക്കാർക്ക് താമസ യോഗ്യമായ ഭൂമി അനുവദിയ്ക്കുന്നതിനുള്ള വനം വകുപ്പിന്റെ നടപടികൾ എത്രയും വേഗം പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പു നൽകി.
കാപ്പായം , അരെകാപ്പ് ആദിവാസി ഊരുകളിലേക്കുള്ള വഴി നിർമ്മിയ്ക്കുന്നതിനുള്ള ഭൂമി വിട്ടുനല്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുവാനും .ചാലക്കുടിയിലെ വിനോദസഞ്ചാരമേഖലയുടെ വിസനത്തിനു ഉതകുന്ന പുതിയ പദ്ധതികൾ ആവിഷ്‌ക്കരിയ്ക്കുന്നതിനും എം എൽ എ യോഗത്തിൽ നിർദേശം നൽകി.
ചീഫ് ഫോറസ്ററ് കൺസർവേറ്റർ അടലരശൻ ആർ, വാഴച്ചാൽ ഡി എഫ് ഒ ആർ. ലക്ഷ്മി , ചാലക്കുടി ഡി എഫ് ഒ, വെങ്കിടേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.