Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2024 12:09 IST
Share News :
കോഴിക്കോട് : എല്ലാ മേഖലകളിലും കൂട്ടായ്മ ഉണ്ടാകുമ്പോൾ ഉപഭോക്താക്കൾ സംഘടിതരല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ കെ ബൈജു നാഥ് .
ആൾ ഇന്ത്യ
കൺസ്യൂമർ
പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ
( എ ഐ സി പി ഒ )
ജില്ല ചാപ്റ്റർ
പ്രവർത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഉപഭോക്താകൾക്ക് അവകാശങ്ങൾ
ഹനിക്കപ്പെടുന്നതിന് പ്രധാന കാരണം അഴിമതിയാണ്. ഇതിന് ഒരു പരിഹാരമാകും ഇത്തരം സംഘടനകൾ.
ഉപഭോക്താക്കൾക്ക് വേണ്ടി പോരാടുന്നവരും മനുഷ്യവകാശ പ്രവർത്തകരാണെന്നും ബൈജു നാഥ് കൂട്ടിച്ചേർത്തു.
മറീന റസിഡൻസിയിൽ നടന്ന ചടങ്ങിൽ
ദേശീയ പ്രസിഡന്റ് ഹരി ശങ്കർ ശുക്ല അധ്യക്ഷത വഹിച്ചു.ദേശീയ കമ്മിറ്റിയുടെ ദിഗ് ദർശിക മാഗസിൻ
പ്രകാശനവും ബൈജു നാഥ് നിർവ്വഹിച്ചു.
ജിലാ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്
റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ പി ആർ സുരേഷും
ഉപഭോക്തൃ നിയമം സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ്
വി പി അബ്ദുൽ കരീം
വിഷയവതരണവും നിർവ്വഹിച്ചു.ലീഗൽ മെട്രോളജി ജോയിൻ്റ് കൺട്രോളർ രാജേഷ് സാം, മലബാർ ചേംബർ എക്സി. അംഗം നയൻ ജെ ഷാ , സംസ്ഥാന ജനറൽ സെക്രട്ടറി ആർ ജയന്ത് കുമാർ സ്വാഗതവും
ജില്ലാ പ്രസിഡന്റ് പി ബാബു കെൻസ നന്ദിയും പറഞ്ഞു.
പി ബാബു കെൻസ ( ജില്ല പ്രസിഡന്റ്)
എം മുജീബ് റഹ്മാൻ
(ജില്ലാ സെക്രട്ടറി),
അബ്ദുൽ മജീദ് (വൈസ് പ്രസിഡന്റ്),പ്രൊഫ. വർഗീസ് മാത്യു ( ജോയിന്റ് സെക്രട്ടറി) , ടി ലതീഷ് ( ട്രഷറർ ) ,
അജീഷ് അത്തോളി ( മീഡിയ സ്റ്റേറ്റ് കോർഡിനേറ്റർ
എന്നിവർ
പുതിയ ഭാരവാഹികളായി ചുമതലയേറ്റു.
ഫോട്ടോ: ആൾ ഇന്ത്യ
കൺസ്യൂമർ
പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ
( എ ഐ സി പി ഒ )
ജില്ല ചാപ്റ്റർ
പ്രവർത്തനം
മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ കെ ബൈജു നാഥ് .
ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
More in Related News
Please select your location.