Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയ വിദ്യാര്‍ഥികളുടെ ലഹരി വിമുക്തി സന്ദേശ വാക്കത്തോണ്‍ ഞായറാഴ്ച

05 Oct 2024 20:50 IST

- ENLIGHT REPORTER KODAKARA

Share News :

സഹൃദയ വിദ്യാര്‍ഥികളുടെ ലഹരി വിമുക്തി സന്ദേശ വാക്കത്തോണ്‍ ഞായറാഴ്ച


കൊടകര: സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലേയും സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലേയും വിദ്യാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധക്യാമ്പയിന്‍ 'വിമുക്തി' യുടെ ഭാഗമായി ഞായറാഴ്ച തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ സൈക്കിള്‍ റാലിയും വോക്കത്തണും സംഘടിപ്പിക്കും. രാവിലെ ഏഴിന് തേക്കിന്‍കാട് തെക്കേഗോപുര നടയില്‍നിന്ന് മന്ത്രി കെ.രാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വാക്കത്തോണ്‍ സ്വരാജ്‌റൗണ്ട് ചുറ്റി സമാപിക്കും. തൃശൂര്‍ എക്‌സൈസ് കമ്മീഷണര്‍ പി.കെ.സതീഷ് വിരുദ്ധ ബോധവല്‍ക്കരണം നടത്തും.

 ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി. എസ് .പ്രിന്‍സ് സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ മാനേജ്‌മെന്റ് ഫെസ്റ്റ് 'മെറാക്കി 2024' ന്റെ ഈ വര്‍ഷത്തെ തീയതികള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഈ മാസം 24, 25 തീയതികളിലാണ് ഫെസ്‌റ്.

സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലഹരി വിരുദ്ധ ക്ലബ്ബായ നേര്‍ക്കൂട്ടം കമ്മിറ്റിയും സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ ലഹരി വിരുദ്ധ കമ്മിറ്റിയും തൃശ്ശൂര്‍ ഡെക്കാത്തലോണ്‍ സൈക്കിള്‍ ക്ലബ്ബും സംയുക്തമായിട്ടാണ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ സംഘടിപ്പിക്കുന്നത്. 

സഹൃദയ മാനേജര്‍ മോണ്‍സിഞ്ഞോര്‍ വില്‍സണ്‍ ഈരത്തറ, സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ജിനോ ജോണി മാളക്കാരന്‍ , ഡയറക്ടര്‍ ഡോ. ധന്യ അലക്‌സ് , സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍, പ്രിന്‍സിപ്പല്‍ ഡോ . കെ. എല്‍.ജോയി എന്നിവര്‍ പ്രസംഗിക്കും. 

തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ നടക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം നൂറോളം പേര്‍ പങ്കെടുക്കും.


Follow us on :

More in Related News