Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2024 22:30 IST
Share News :
തൊടുപുഴ: സ്വകാര്യ ബസില്‍ വീണ് കിടന്ന നിലയില്‍ കിട്ടിയ പണവും ബാങ്ക് രേഖകളും തിരികെ നല്‍കി ബസ് ജീവനക്കാര്‍ മാതൃകയായി. തൊടുപുഴ - പെരിങ്ങാശേരി റൂട്ടിലോടുന്ന എ.എസ്.കെ ബസ് ജീവനക്കാരാണ് സമൂഹത്തിന് മാതൃകയായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബസില്‍ നിന്നും കണ്ടക്ടര്‍ മുഹമ്മദ് യാസീന് 30000 രൂപയും ബാങ്ക് പാസ് ബുക്കും ചെക്കുകളും ലഭിച്ചത്. തുടര്‍ന്ന് ഇക്കാര്യം കണ്ടക്ടര്‍ ബസ് ഉടമയെ അറിയിച്ചു. മൂന്നു ദിവസം ആയിട്ടും പണം നഷ്ടപ്പെട്ടയാള്‍ എത്താത്തതിനെ തുടര്‍ന്ന് ബസ് ഉടമകള്‍ പണവും രേഖകളും പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതിനിടെ പണം നഷ്ടപെട്ടയാള്‍ പോലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് പണം നഷ്ടമായ പണ്ടപ്പിള്ളി സ്വദേശി ജോസഫിന് പോലീസിന്റെയും ബസ് ഉടമകളുടെയും സാനിധ്യത്തില്‍ പണവും ബാങ്ക് രേഖകളും കൈമാറുകയായിരുന്നു. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ എസ്.ടി.യു ജില്ലാ സെക്രെട്ടറി അന്‍സാരി മുണ്ടയ്ക്കല്‍, മാഹിന്‍ ബാദുഷ, അന്‍സല്‍ മാളിയേക്കല്‍ തുടങ്ങിയവരുടെ സാനിധ്യത്തില്‍ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പണം കൈമാറിയത്. വയനാട് ഉരുള്‍ പൊട്ടലില്‍ സ്വാന്തനമേകി എ.എസ്.കെ ഗ്രൂപ്പ് ബസുകളുടെ മൂന്ന് ദിവസത്തെ മുഴുവന്‍ കളക്ഷന്‍ തുകയും കൈമാറി സമൂഹത്തിന് മാതൃകയായവരാണ് ഈ ബസ് ഉടമകള്‍
Follow us on :
More in Related News
Please select your location.