Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് "കൂടെയുണ്ട് കരുത്തേകാൻ" പദ്ധതി

15 Jun 2025 11:09 IST

Jithu Vijay

Share News :

തിരൂരങ്ങാടി : ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്യുന്ന "കൂടെയുണ്ട് കരുത്തേകാൻ" പദ്ധതി വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും മാനസിക പിന്തുണയും നൽകി വിജയകരമായി സമാപിച്ചു. ശിൽപശാലയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി നിർവ്വഹിച്ചു. പരിപാടിയിൽ പഠനപരവും വ്യക്തിപരവുമായ വെല്ലുവിളികളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള വിവിധ ക്ലാസ്സുകളും ശില്പശാലകളും നടന്നു.

പ്രമുഖ കൗൺസിലർമാർ നയിച്ച അവബോധ ക്ലാസ്സുകളും സംവാദങ്ങളും വിദ്യാർത്ഥികളിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിച്ചു.  വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന മികച്ച പരിപാടിയായെന്ന് അധ്യാപകർ വിലയിരുത്തി.


സൗഹൃദ ക്ലബ്ബ് കൺവീനർ ഇ.എം. സൗദ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.സാലിം, കെ.വി. സാബിറ ,മുനീർ താനാളൂർ, പി.പി. ഫൈസൽ അലി ആശംസകൾ നേർന്നു. വിവിധ സെഷനുകളിലായി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി. ഇസ്മായിൽ,ടി.സി. അബ്ദു നാസർ, പി. ജാഫർ, പി.വി. ഹുസൈൻ ക്ലാസ്സെടുത്തു. വിദ്യാലയത്തിലെ സയൻസ്, കൊമേഴ്സ് ഹുമാനിറ്റീസ് വിഭാഗത്തിലെ കുട്ടികൾ പങ്കെടുത്തു.



Follow us on :

More in Related News