Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2024 08:53 IST
Share News :
പറവൂർ കോടതി പരിസരം സംരക്ഷിക്കണം: ബിജെപി ഉപവാസ സമരം നടത്തി
പറവൂർ: പൊട്ടിപ്പൊളിഞ്ഞ കോടതി പരിസരം സഞ്ചാരയോഗ്യമാക്കുക,, എംഎൽഎയുടേയും നഗരസഭയുടേയും അനാസ്ഥ അവസാനിപ്പിക്കുക, കോടതി പരിസരത്തെ മാലിന്യ കൂമ്പാരം നീക്കം ചെയ്യുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് ബിജെപി പറവൂർ മണ്ഡലം പ്രസിഡന്റ് ടി.എ.ദിലീപ് ഏകദിന ഉപവാസ സമരം നടത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് അജി കല്പടയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ജി.വിജയൻ, സംസ്ഥാന കൗൺസിൽ അംഗം ഇ.എസ്.പുരുഷോത്തമൻ, ജില്ലാ കമ്മിറ്റി അംഗം സോമൻ ആലപ്പാട്ട്, അഡ്വ.ജി.പത്മരാജ്, വടക്കേക്കര മണ്ഡലം പ്രസിഡന്റ് സിമി തിലകൻ, ജനറൽ സെക്രട്ടറി രാജു മാടവന, വൈസ് പ്രസിഡന്റ് സിന്ധു നാരായണൻകുട്ടി, പി.ജെ.മദനൻ, മഹിള മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുനിത സജീവ്, അഡ്വ.ജോയ് കളത്തുങ്കൽ, അഡ്വ. വി.എൻ സുബാഷ്, ജിതിൻ നന്ദകുമാർ, കെ.ആർ.നിർമ്മൽകുമാർ, വി.വി.ബാലകൃഷ്ണൻ, പി.എസ്.ദിലീപ്, എ.സി.രഞ്ചിത്ത്കുമാർ, വി.കെ.രാമു, പി.കെ.രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.