Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴാ നരസിംഹസ്വാമിക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോഷങ്ങൾക്ക് നാളെ തുടക്കം കുറിക്കും

10 May 2024 21:39 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കുറവിലങ്ങാട് കോഴാ

നരസിംഹസ്വാമിക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. വൈകുന്നേരം 6.45ന് ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരി ആഘോഷ പരിപാടികൾക്ക് ഭദ്രദീപം തെളിയിക്കും. മോൻസ് ജോസഫ് എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, പഞ്ചായത്ത് അംഗം സന്ധ്യ സജികുമാർ, ജി പ്രകാശ്, ജയേഷ് പഞ്ചമി എന്നിവർ പങ്കെടുക്കും. ആഘോഷത്തോടനുബന്ധിച്ചു നടത്തുന്ന ദശാവതാരം ചന്ദനം ചാർത്ത് ദിവസവും വൈകുന്നേരം 5.30ന് ആരംഭിക്കും വിഷ്ണു ഭഗവാൻറെ മത്സ്യം മുതൽ വിശ്വരൂപം വരെയുള്ള ഭാവങ്ങൾ പതിനൊന്നു ദിവസങ്ങളിലായി ക്ഷേത്രശ്രീകോവിലിൽ ദർശിക്കാനാവും. മെയ് 22നാണ് നരസിംഹ ജയന്തി. 14 ന് ആരംഭിക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിനു കുടൽമന ഹരി നമ്പൂതിരി മുഖ്യ യജ്ഞാചാര്യൻ ആകും. ഭാഗവത സപ്താഹ യജ്ഞം മെയ് 21നു സമാപിക്കും.

നരസിംഹജയന്തി ആഘോഷത്തോടനുബന്ധിച്ച് എല്ലാ ദിവസവും രാത്രി 8ന് അന്നദാനം. രാത്രി ഏഴിന് വിവിധ കലാപരിപാടികൾ നടക്കും.12ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി അവതരിപ്പിക്കുന്ന ഗായത്രി വീണക്കച്ചേരി.13ന് കലാമണ്ഡലം അനു ബാലചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന നൃത്താർപ്പണം .15 നു ആതിര എം അശ്വതി എം എന്നിവരുടെ സംഗീതസദസ്സ്.16 ന് ശ്രീ ഭദ്ര തിരുവാതിര സംഘം കാളികാവ്, ശ്രീ രുദ്രശാസ്താതിരുവാതിര സംഘം മാഞ്ഞൂർ എന്നിവർ അവതരിപ്പിക്കുന്ന തിരുവാതിരകളി. 18ന് നൃത്ത സന്ധ്യ. 19ന് നളന്ദ അക്കാദമി ഓഫ് ആർട്സിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.21 ന് ദക്ഷയാഗം കഥകളി. 15മുതൽ എല്ലാ ദിവസവും

ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതൽ പ്രസാദമൂട്ട്. നരസിംഹജയന്തി ദിനമായ 22 ന് രാവലെ 6 മുതൽ കദളിക്കുല സമർപ്പണം. ഏഴു മുതൽ മാതംഗി സത്യമൂർത്തി, കോട്ടയം വീരമണി,ഹരിരാഗ് നന്ദൻ, വത്സല രാമകൃഷ്ണൻ, വത്സല ഹരിദാസ് തുടങ്ങിയവർ പങ്കെടുക്കുന്ന പഞ്ചരത്നകീർത്താലാപനം പത്ത് മുതൽ ടി എസ് രാധാകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനതരംഗിണി 12 മണിക്ക് ലക്ഷ്മീനരസിംഹപൂജ, ഒരു മണി മുതൽ നരസിംഹസ്വാമിയുടെ പിറന്നാൾ സദ്യ. വൈകിട്ട് 6.30ന് ദീപാരാധന.

Follow us on :

More in Related News