Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2024 07:34 IST
Share News :
അങ്കമാലി : കാഴ്ചയും ഓർമ്മയും നഷ്ടമായി ജീവിക്കുന്ന ഒരമ്മയും പ്രതിസന്ധികൾ ക്കിടയിലും ആ അമ്മയെ നെഞ്ചിനോബോട് ചേർത്ത് പരിചരിക്കുന്ന മകനും കണ്ണുനനയ്ക്കുന്ന കാഴ്ചയാകുന്നു. സഹകരണ സംഘത്തിൽ നിന്നും എടുത്ത ലോണും, മുദ്രാ ലോണും അടക്കുന്നതിന് സമനസുകളുടെ തേടുകയാണ് ഈ അമ്മയും മകനും, ജപ്തി ഭീക്ഷണിയിലാണ് ഇവർ.ശ്രീമൂലനഗരം സദേശി സുരേഷും അമ്മ തങ്കമണിയുമാണ് ആരേയും വേദനിപ്പി ക്കുന്ന ദുരന്തജീവിതം നയിക്കുന്നത്. 5 ലക്ഷത്തോളം രൂപ ഇവർക്ക് ഉടനെടികണ്ടെത്തണം.
പത്ത് വർഷം മുമ്പാണ് അമ്മയുടെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടത്. 2018ലെ വെള്ള പ്പൊക്കത്തിൽ ഓടിട്ട വീടും നി ലംപൊത്തി. എങ്കിലും ഓട്ടോ ഡ്രൈവറായിരുന്ന സുരേഷ് 4 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് ഒരു ചെറിയ വീട് വച്ചു. പിതാവിന്റെ മരണശേഷം മൂന്ന് സഹോദരിമാരുടെയും വിവാഹം നടത്തിയതും സുരേഷായിരുന്നു.
ജീവിതം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയ്ക്കിടെയാണ് അമ്മയുടെ ഓർമ്മശക്തിയും പൂർണമായും നഷ്ടപ്പെട്ടത്. അതോടെ കിടപ്പിലായ അമ്മയെ പരിചരിക്കാൻ വേണ്ടി ഓട്ടോ ഡ്രൈവർ ജോലി സുരേഷ് ഉപേക്ഷിച്ചു. അമ്മയെ വീട്ടിൽ തനിച്ചാക്കാൻ ആ മകന് കഴിഞ്ഞില്ല. അനാഥാലയത്തിലാക്കാൻ ചിലർ ഉപദേശിച്ചെങ്കിലും അമ്മയെ പിരിയാൻ സുരേഷിന് ആയില്ല. ജീവിത പ്രാരാ ബ്ധങ്ങൾക്കിടയിൽ വിവാഹം കഴിക്കാനും സാധിച്ചില്ല. സുരേഷിന്റെ ദുരിത ജീവി തം കണ്ട് നാട്ടുകാരിൽ ചില ർ സഹായിക്കുന്നുണ്ടെങ്കിലും അമ്മയുടെ ചികിത്സയ്ക്കും ഭക്ഷണത്തിനുമുള്ള ചെലവ് സുരേഷിന് കണ്ടെത്താനാ കുന്നില്ല. സഹകരണബാങ്ക് വായ്പാതിരിച്ചടക്കാനാകാതെ വന്ന തോടെ വീട് ജപ്തി ചെയ്യുമെന്ന നോട്ടീസ് തുടർച്ചയായി വന്നു കൊണ്ടിരിക്കുകയാണ്.
എല്ലാ പ്രതിന്ധികൾക്കിടയിലും അമ്മയോടുള്ള സ്‌നേഹം മാത്രമാണ് സുരേഷിന്റെ ഉള്ള് നിറയെ. ദുരന്ത ജീവിതത്തിൽ നിന്ന് കരകയറ്റാൻ സുമനസുക ൾ സഹായിക്കും എന്ന പ്രതീ ക്ഷയിലാണ് സുരേഷ്. ബാങ്ക് ജപ്തി ഒഴിവായിക്കിട്ടണം എന്ന പ്രാർത്ഥന മാത്രമാണ് സു രേഷിനുള്ളത്.
Follow us on :
Tags:
More in Related News
Please select your location.