Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2024 14:38 IST
Share News :
- എം.ഉണ്ണി ചേക്കു.
മുക്കം: വേനൽ ചൂടിൽ ആവേശത്തിൻ്റെ തിരയിളക്കം സൃഷ്ടിച്ച് മലയോര പ്രദേശങ്ങളിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ഗ്രാമവീഥികളിൽ അലക്കടലായി. ചൊച്ചാഴ്ച്ച രാവിലെ 11.30 ന് കൊടിയത്തൂർ തെയ്യത്ത് കടവ് പാലത്തിന് സമീപം മുതൽ കോട്ടമ്മൽ വരെ നടന്ന റോഡ് ഷോയിൽ പ്ലക്ക് കാർഡുകളേ ന്തിയും, വിണ്ണിൽ ബലൂണുകൾ പറത്തിയും ആയിരങ്ങൾ അണിനിരപ്പോൾ ഇരുവഴിഞ്ഞിപ്പുഴയുടെ തീരം ജനസാഗരമായി ആർത്തിരമ്പി . തുറന്ന വാഹനത്തിലിരുന്ന് രാഹുൽ ഗാന്ധി കൈവീശി അഭിവാദ്യം അർപ്പിച്ചപ്പോൾ വഴിയോരങ്ങളിൽ ആ ബാല വൃദ്ധജനങ്ങളും ആഹ്ലാദത്തോടെ വരവേറ്റു. കൊടിയത്തൂർ കോട്ടമ്മൽ നഗരമധ്യത്തിൽ വാഹനത്തിലിരുന്ന് ആയിരങ്ങളെ അഭീമുഖീകരിച്ച് സംസാരിച്ചു. ആർ.എസ്.എസും ബി.ജെ.പിയും ഇന്ത്യയുടെ ഭാഗ നിർണ്ണയം നശിപ്പിക്കുകയാണന്ന് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രേമോദി കർഷകർ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയോ, തൊഴിലിനെ പറ്റിയോ വ്യവസായത്തെ പറ്റിയോ മിണ്ടുന്നില്ല. രാജ്യത്തെ അതിസമ്പന്നരെ സംരക്ഷിക്കുകയും ബാങ്കിലെ കടങ്ങൾ എഴുതി തള്ളുകയാണ് ചെയ്യുന്നത്. ഭൂമിയിലെ ഏറ്റവും വലിയ അഴിമതിയെ സംരക്ഷിക്കാനുള്ള ശ്രമവും പ്രതിരേ ധവുമാണ് നരേന്ദ്ര മോദി നടത്തുന്നത്. തെരഞ്ഞടുപ്പ് കടപത്രപദ്ധതിയെ പ്രതിരോധിച്ച് രാജ്യത്തെ ബിസ്സിനസ്സുകാരെ കൊള്ളയടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യത്തെ ഇലക്ക് ട്രറൽ ബോർഡ് സ്ക്രീം കൊള്ളയടിക്കുന്ന പദ്ധതിയായി മാറുകയാണ് രാഹൂൽ ഗാന്ധി ആരോപിച്ചു. ഇതിനെതിരെ എൻ്റെ മുമ്പിലുള്ള മാധ്യമപ്രവർത്തകർ പോലും പറയുകയോ ലേഖനങ്ങൾ എഴുതുന്നില്ല. എല്ലാവരും ചിരിക്കുയാണ് . പ്രതികരിച്ചാൽ സി.ബിഐ, ഇ.ഡി ഇടപ്പെടും. ഇതാണ് രാജ്യത്തിൻ്റെ സാഹചര്യം. കോൺഗ്രസ്സ് ജനങ്ങൾക്ക് കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ആദ്യം രാജ്യത്തെ ദരിദ്രരുടെ പട്ടിക തയ്യാറാക്കും. അതിൽ സ്ത്രിയെ തെരഞ്ഞടുത്ത് ഒരു ലക്ഷം രൂപ അവരുടെ ബാങ്ക് അകൗ ണ്ടിൽ നിക്ഷേപിക്കും. ഭാരതത്തിലെ വിദ്യാസമ്പന്നരായ യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകും. ഇത് അവകാശ നിയമമായി നടപ്പാക്കും. പരീശന കാലം ഒരു ലക്ഷം രൂപ നൽകും. വയനാട്ടിലെ രാത്രികാല യാത്ര നിരോധനം, മനുഷ്യമൃഗ സംഘർഷം, മെഡിക്കൽ കോളേജ് പ്രധാന പ്രശ്നങ്ങളാണ്. മൂന്ന് പ്രശ്നങ്ങളും പരിഹരിക്കാൻ പ്രതിഞ്ഞാ ബദ്ധമാണ് രാഹുൽ ഗാന്ധി എം.പി. പറഞ്ഞു. തുടർന്ന് രാഹൂൽ ഗാന്ധി തൻ്റെ യാത്ര മലപ്പുറം ജില്ലയിലേക്ക് നീങ്ങി. കേന്ദ്ര തെരഞ്ഞടുപ്പ് കമ്മറ്റി ജനറൽ കൺവീനർ എ.പി.അനിൽകുമാറടക്കയുള്ളേ നേതാക്കൾ അദ്ദേഹ ത്തോടപ്പം അനുഗമിച്ചിരുന്നു ഹൂൽ ഗാന്ധിയുടെ റോഡ് ഷോ യാത്ര ചിലവ് നിരീക്ഷിക്കാൻ പതിനഞ്ചംഗ സംഘം രാവിലെ 10 മണിയോടെ കൊടിയത്തൂരിൽ എത്തിയിരുന്നു. വളരെ പ്രത്യേക സ്റ്റേജ് സംവിധാനം ഒരുക്കാതെ ലളിതമായ രീതിയിലാണ് റോഡ് ഷോ നടന്നതെന്ന് നിരീക്ഷണ ഉദ്യോഗസ്ഥൻ എം.ജെ വിജയൻ എൻലൈറ്റ് നൂസിനോട് പറഞ്ഞു. 11.45 ആരംഭിച്ച റോഡ് ഷോ 12 മണിയോടെ സമാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.