Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നിയൂർ, വള്ളിക്കുന്ന്, പള്ളിക്കല്‍ പഞ്ചായത്തുകൾ വിഭജിക്കണം

25 May 2024 11:31 IST

PALLIKKARA

Share News :


വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ മൂന്നിയൂർ,വള്ളിക്കുന്ന് ,പള്ളിക്കല്‍ പഞ്ചായത്തുകള്‍ വിഭജിക്കണമെന്ന് വള്ളിക്കുന്ന് നിയോജകമണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ പഞ്ചായത്തുകൾ വിഭജിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 2011 ലെ സെന്‍സസ് പ്രകാരം നാല്പത്തയ്യായിരത്തോളം ജനസംഖ്യയുണ്ടായിട്ടും വിഭജിക്കണമെന്ന ആവശ്യം മാത്രം ഇതുവരെ നടപ്പാക്കാത്തതിൽ നിയോജകമണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി പ്രതിഷേധിച്ചു.

ഹയര്‍ സെക്കന്ററിക്ക് മലബാറിലെ സ്കൂളുകളില്‍ ആവശ്യമായ അധികബാച്ചുകൾ അനുവദിച്ചേ തീരൂ. മലബാറിലെ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസം അവകാശമാണെന്ന് സർക്കാർ മനസ്സിലാക്കണം.ഈ മാസം ഇരുപത്തൊമ്പതിന് നടക്കുന്ന കലക്ടറേറ്റ്

മാർച്ചിൽ വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ നിന്ന് ആയിരം പേർ പങ്കെടുക്കും. യോഗം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഡോ. വി പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ബക്കർ ചെർന്നൂർ, സലീം ഐദീദ്തങ്ങൾ, പി എം ഷാഹുല്‍ ഹമീദ്, കെ പി അമീര്‍, പി പി അബ്ദുള്‍ റഹ്മാന്‍, ഉമ്മർ കരിപ്പൂർ, ഫാറൂഖ് ചേലേമ്പ്ര, വി പി സെയ്ദലവി എന്ന കുഞ്ഞാപ്പുട്ടി, ഇസ്മായില്‍ കാവുങ്ങല്‍, കെ പി ആസിഫ് മശ്ഹൂദ്, സി കെ മുഹമ്മദ് ശരീഫ്, സി സി അമീര്‍ അലി, എം എ അസീസ്, ഗുലാം ഹസന്‍ ആലംഗീർ, സി എ ബഷീർ, ഷുക്കൂര്‍ പള്ളിക്കല്‍, എം സെയ്ദലവി, മുസ്ഥഫപള്ളിക്കല്‍, , പിഎം ബാവ, ശരീഫ കുട്ടശ്ശേരി, കെ പി എം പുത്തൂര്‍, അലി ചേലേമ്പ്ര, വി കെ ബാപ്പു ഹാജി, അജ്നാസ് പി, തുഫൈൽ ടി പി , അർശദ് തറയിട്ടാൽ തുടങ്ങിയവര്‍ സംസാരിച്ചു.

Follow us on :

More in Related News