Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 22:31 IST
Share News :
കാർഷിക കലണ്ടർ പ്രസിദ്ധീകരിച്ചു
പറവൂർ: എറണാകുളം ജില്ലയിൽ ആദ്യമായി കാർഷിക കലണ്ടർ പ്രസിദ്ധീകരിച്ച് ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് വേറിട്ട മാതൃകയായി. നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഭാഗമായി വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ വിപുലമായ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. കർഷകർക്ക് ഉൽപാദനവർദ്ധനവ് ഉണ്ടാക്കാനായി ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച മണ്ണ് പരിശോധിച്ച് കാർഷിക അന്തരീക്ഷം പഠന വിധേയമാക്കി കാർഷിക സർവ്വകലാശാലയുടെ സഹായത്തോടെയാണ് കാർഷിക കലണ്ടർ രൂപപ്പെടുത്തിയത്. ഗ്രാമസഭ വഴി തെരഞ്ഞെടുത്ത കർഷകർക്കാണ് കലണ്ടർ വിതരണം ചെയ്തത്. മണ്ണിനെ അടുത്തറിഞ്ഞ് ആവശ്യമായ വളവും ലവണങ്ങളും നൽകി കൃഷി ചെയ്യുന്ന രീതിയാണ് ഇനി ചിറ്റാറ്റുകരയിൽ പരീക്ഷിക്കുന്നത്. അതിനുള്ള പരിശീലനം കർഷകർക്ക് നൽകി കഴിഞ്ഞു. വികസന സ്ഥിരം സമിതി ചെയർപേഴ്സൺ സെമീറ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ വിതരണോൽഘാടനം നിർവ്വഹിച്ചു. പി.പി.അരൂഷ്, വി എ താജുദീൻ, ഗിരിജ അജിത്കുമാർ, പി എ ഷംസുദീൻ, എം എ സുധീഷ്, എം എസ് അഭിലാഷ്, ഷെറീന ബഷീർ, കെ ഡി ഡിജി, കെ എസ് മഞ്ജുഷ, എം എസ് സുരേഷ്ബാബു, രതിബാബു, ജയമരിയജോസഫ്, ദീപാതോമസ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.