Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരിങ്ങൽകുത്ത് ജലനിരപ്പ് ഉയരുന്നു- രണ്ട് ഷട്ടറുകൾ തുറന്നു

15 Jul 2024 18:15 IST

WILSON MECHERY

Share News :

ചാലക്കുടി:

പെരിങ്ങൽകുത്ത് ജലനിരപ്പ് 423.5 m ലേക്ക് ഉയർന്ന സാഹചര്യത്തിൽ രണ്ട് ഷട്ടറുകൾ രണ്ടടി വീതം തുറന്നിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ഏകദേശം മണിക്കൂറിൽ 10 cm വച്ച് അവിടെ ജലനിരപ്പ് ഉയരുകയുണ്ടായി. പുഴയിൽ ആറങ്ങാലിയിൽ ജലനിരപ്പ് 3 മീറ്റർ പോലും ആയിട്ടില്ല എന്നതിനാലും മുകളിലെ കേരള ഷോളയാർ, പറമ്പിക്കുളം അണക്കെട്ടുകളിൽ പകുതി പോലും വെള്ളം ഇല്ല എന്നതിനാലും തത്കാലം ആശങ്കയ്ക്ക് കാര്യമില്ലെന്ന് പുഴ സംരക്ഷണ സമിതി സെക്രട്ടറി എസ് പി രവി അഭിപ്രായപ്പെട്ടു. തമിഴ്നാട് ഷോളയാറിലും രാവിലെ 61% ജലം മാത്രമാണ് ഉണ്ടായിരുന്നത്. പുഴയിൽ ഒഴുക്ക് കൂടുതൽ ആയതിനാൽ ആളുകൾ പുഴയിൽ ഇറങ്ങുന്നതും മീൻ പിടിക്കുന്നതും ഒഴിവാക്കുന്നത് നന്നായിരിക്കും.                

Follow us on :

More in Related News