Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2025 19:27 IST
Share News :
കുന്ദമംഗലം: കോഴിക്കോട് എൻ.ഐ.ടിയിൽ ലോകത്തിലെ ഏറ്റവും വലിയ എൻജിനീയറിങ് വിദ്യാർത്ഥി ഉച്ചകോടിയായ ഐട്രിപ്പിൾഇ യെസ്’25 സംഘടിപ്പിച്ചു. ഐട്രിപ്പിൾഇയും കേരള ഘടകവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
നൂറിലധികം എഞ്ചിനീയറിങ് കോളേജുകളിൽ നിന്നായി 6,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ഉച്ചകോടി എൻജിനീയറിങ് നവീകരണത്തിന്റെയും സാങ്കേതിക വിദ്യാ കൈമാറ്റത്തിന്റെയും വേദിയായി. എൻഐടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഐട്രിപ്പിൾഇ കേരള ഘടകം ചെയർമാൻ പ്രൊഫ. ബി.എസ്. മനോജ് അധ്യക്ഷനായി. റീജിയൻ 10 നിയുക്ത ചെയർമാൻ പ്രൊഫ. എസ്. എം സമീർ മുഖ്യപ്രഭാഷണം നടത്തി.
ഡ്രോൺ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പ്രദർശനങ്ങൾ, വ്യവസായ പ്രമുഖരുമായി സംവാദം തുടങ്ങിയവ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളായിരുന്നു. വിദ്യാർത്ഥികളെ ശാക്തീകരിക്കുകയും ഭാവി വെല്ലുവിളികൾക്ക് പരിഹാരങ്ങൾ കണ്ടെത്താനും പ്രചോദനം നൽകുകയും ചെയ്യുന്നതാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്ന് പ്രൊഫ. ബി.എസ്. മനോജ് പറഞ്ഞു.
Follow us on :
More in Related News
Please select your location.