Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളാംചിറ അവഗണനയില്‍ നശിക്കുന്നു

30 Nov 2024 19:59 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


വെള്ളാംചിറ അവഗണനയില്‍ നശിക്കുന്നു

ആളൂര്‍: പഞ്ചായത്തില്‍ പുല്ലും പായലും മൂടി നാശോന്‍മുഖമായി കിടക്കുന്ന വെള്ളാംചിറ നവീകരിക്കണമെന്ന് ആവശ്യമുയരുന്നു. കുഴിക്കാട്ടുശേരിയിലുള്ള വെള്ളാംചിറ സംരക്ഷണമില്ലാതെ നശിക്കുന്നു. പുല്ലും പായലും ചണ്ടിയും നിറഞ്ഞു കിടക്കുന്ന ചിറ നവീകരിക്കാന്‍ നടപടിവേണമെന്നാണ് ആവശ്യം.

ആളൂര്‍ പഞ്ചായത്തിന്റെ വഴിയിടം വിശ്രമകേന്ദ്രവും കുട്ടികള്‍ക്കായുള്ള ഉദ്യാനവും സ്ഥിതിചെയ്യുന്ന കുഴിക്കാട്ടുശേരിയിലാണ്  വെള്ളാഞ്ചിറ കുളമുള്ളത്. ചിറയുടെ വശങ്ങളം കാടുപിടിച്ച അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മേഖലയില്‍ നെല്‍കൃഷി ചെയ്തിരുന്നത് വെള്ളാംചിറയില്‍ സംഭരിച്ചുനിര്‍ത്തിയിരുന്ന വെള്ളത്തെ ആശ്രയിച്ചാണ്.  വേനലില്‍ ചിറയിലെ ജലനിരപ്പ് താഴുമ്പോള്‍ സമീപത്തുകൂടി കടന്നുപോകുന്ന ജലസേചന കനാലില്‍ നിന്ന് വെള്ളം തുറന്നു വിട്ട് ചിറ നിറക്കാനുള്ള സംവിധാനവും ഇവിടെ ഉണ്ട്. നെല്‍കൃഷി കുറഞ്ഞതോടെ ചിറ അവഗണനയിലായി.ചിറയുടെ സാന്നിധ്യം മേഖലയിലെ വീട്ടുകിണറുകളില്‍ വേനല്‍ക്കാലത്ത് ജലവിതാനം നിലനിര്‍ത്തുന്നതിന് സഹായകമാണ്. പൈതൃക സമ്പത്തായ ചിറ നവീകരിച്ച് വരുംതലമുറക്കായി കാത്തുസൂക്ഷിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്. ഒരേക്കറിലധികം വി്‌സ്തൃതിയുള്ള ചിറ വൃത്തിയാക്കിയാല്‍ ഇവിടെ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാനാകുമെന്നും നാട്ടുകാര്‍ പറയുന്നു.

Follow us on :

More in Related News