Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറുംകുഴല്‍ വിദ്വാന്‍ കൊടകര ശിവരാമന്‍ നായരെ അനുസ്മരിച്ചു

15 May 2024 22:15 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



കൊടകര: കുറുംകുഴല്‍ കലാകാരനായിരുന്ന കൊടകര ശിവരാമന്‍ നായരുടെ ഏഴാമത് ചരമവര്‍ഷികദിനത്തോടനുബന്ധിച്ച് തൃശൂര്‍ കൊടകര മേളകലാസംഗീത സമിതി അനുസ്മരണയോഗം സംഘടിപ്പിച്ചു. മുതിര്‍ന്ന വാദ്യകലാകാരന്‍ കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍ കൊടകര ശിവരാമന്‍നായരുടെ ഛായാചിത്രത്തിനുമുമ്പില്‍ ദീപം തെളിയിച്ച് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ഉണ്ണി പോറോത്ത് അധ്യക്ഷത വഹിച്ചു. കൊടകര ഉണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, ഓടത്ത് രാമു,വിജില്‍ ആര്‍.മേനോന്‍, വിനോദ് നന്തിപുലം എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിലടക്കം കേരളത്തിലെ വിവിധ പൂരങ്ങളില്‍ ദീര്‍ഘകാലം കുറുംകുഴല്‍ നിരയെ നയിച്ച കൊടകര ശിവരാമന്‍ നായര്‍ 2017ലാണ് ഓര്‍മയായത്.


Follow us on :

More in Related News