Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2024 11:30 IST
Share News :
കോഴിക്കോട്: 900 വർഷങ്ങളുടെ പൂർവ്വകാല അക്കാദമിക പ്രതാപമുണ്ടായിരുന്നതും ലോകത്തെ ആദ്യ യൂനിവേഴ്‌സിറ്റികൾക്ക് കാരണമായിരുന്നതുമായ മേഖലയാണ് പ്രവാചക വൈദ്യ ശാസ്ത്രം. ഈ മേഖല ചരിത്രപരമായ കാരണങ്ങളാൽ കഴിഞ്ഞ 500 വർഷങ്ങളായി പരമ്പരാഗത ക്ലാസ്സിക്കൽ രൂപങ്ങളിൽ മാത്രം നിലനിന്ന് വരികയായിരുന്നു. വീണ്ടും പ്രവാചക വൈദ്യത്തെ അക്കാദമികമാ യി തന്നെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ലോകമൊട്ടുക്ക് തന്നെ നടക്കുന്നുണ്ട് അതിന്റെ ഭാഗമായി കോഴിക്കോട് കേന്ദ്രീകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് മെഡിക്കൽ സയൻസ്, ജാമി അതുത്ത്വിബ്ബുന്നബവി ട്രസ്റ്റ് തുടങ്ങിയവർ നടത്തിവരുന്ന പ്രവർത്തനങ്ങൾ കാൽനൂറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ് ഈ സാഹചര്യത്തിൽ സിൽവർ ജൂബിലി ആഘോഷത്തെ ജ്ഞാനോൽസവമാ യി ഒരു വർഷം ആചരിക്കാൻ തീരുമാനിച്ചതായി സ്വാഗതസംഘം ചെയർമാൻ ഡോ: കെ ദുഷന്തൻ പത്രസമ്മേളനത്തിൽ പറഞ്ഞു. അക്കാദമിക് ഇൻചാർജ്ജ് ഡോ ശാഫി അബ്ദുല്ല സുഹൂരി കാര്യപരിപാടികൾ വിശദീകരിച്ചു
കേരള ഗവ: ആരോഗ്യ വകുപ്പുകളിൽ 2001 മുതൽ നടത്തിവരുന്ന അംഗീകാര ശ്രമങ്ങൾ കേരള ആരോഗ്യ സർവ്വകലാശാലയിലെ പ്രവാചക വൈദ്യ ഡിഗ്രി സബ്‌മിഷൻ പൂർത്തിയാവുകയും അപെക്‌സ് കൗൺസിലിംഗിൻ്റെ അംഗീകാരത്തിനായി വെച്ചിരിക്കുകയുമാണ്. യൂനാനി പോലുള്ള മറ്റ് വൈദ്യശാഖകളിൽ നിന്നെല്ലാം വ്യത്യസ്‌ത അടിസ്ഥാനങ്ങളും ചികിത്സാ രൂപവുമുണ്ടെന്ന യൂനി വേഴ്‌സിറ്റി സബ്‌മിഷനുകൾ നടന്നതിൻ്റെ 2004-2013 റിപ്പോർട്ടുകൾ പ്രധാനമന്ത്രിയുടെ ഓഫീസ് മുഖേന കേന്ദ്ര ആരോഗ്യ ഗവേഷണ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. തുടർന്ന് ആയുഷ് മിനി സ്ട്രിയുടെ അപ്രൂവൽ ഗൈഡൻസ് ലഭിച്ചത് പ്രകാരം ഒന്നാം സെഷൻ വിജയകരമായി പൂർത്തീ കരിക്കുകയും, രണ്ടും മൂന്നും സെഷനുകളുടെ അംഗീകാരങ്ങൾക്കായി പരിഗണിക്കപ്പെട്ടിരിക്കുകയുമാണ്. ശാസ്ത്ര മേഖലയിൽ പി.ജി കഴിഞ്ഞവർക്ക് ഗവേഷണ ബിരുദങ്ങളും, ഓട്ടോണമസ് ബിരുദങ്ങളും ഇതിനകം തന്നെ നേടുകയും ക്ലിനിക്കൽ പ്രാക്റ്റീസിന് ലൈസൻസുകൾ ലഭിക്കുകയും ചെയ്‌തവർ നിലവിലുണ്ട്
ഇത്രയും പ്രവർത്തനങ്ങളുടെ തുടർച്ചയായി ഒരു ഡീംഡ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുക, അതിലേക്ക് ശാസ്ത്ര ബിരുദധാരികൾക്ക് ഗവേഷണ പരിശീലനം നൽകുക, ഇരുപത്തഞ്ച് ഗ്രന്ഥ പ്രകാശനങ്ങൾ തുടങ്ങിയ ഒരുവർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി പദ്ധതികളുടെ ഉൽഘാടനം 2024 ജൂലൈ 20ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗാന്ധിഗൃഹം ഹാളിൽ എം കെ രാഘവൻ എം. പി നിർവ്വഹിക്കും. ഡോ. എം കെ മുനീർ, അഹമ്മദ് ദേവർകോവിൽ, ഡോ: ബാലസുബ്രമുണ്യറാം, ഡോ. ബേബി ജോർജ്ജ് തുടങ്ങിയവർ സംബന്ധിക്കും. ഉദ്ഘാടനത്തോ ടനുബന്ധിച്ച് ഫോട്ടോ എക്സ‌്ബിഷനും പുസ്‌തകമേളയും ഉണ്ടാവുമെന്നും ഭാരവാഹികൾ പറ ഞ്ഞു. ഡോ. സഹീർ മുഹമ്മദലി, ത്വബീബ് നൗഷാദ് സെയ്‌നി , അലി പുതുപൊന്നാനി തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.