Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെച്ചൂര്‍ പഞ്ചായത്തിൽ മഴക്കാലപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോമിയോമരുന്ന് വിതരണം ചെയ്തു.

07 Jun 2024 18:44 IST

santhosh sharma.v

Share News :

വൈക്കം: വെച്ചൂര്‍ പഞ്ചായത്തിൽ മഴക്കാലപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോമിയോമരുന്ന് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ ആര്‍ ഷൈലകുമാര്‍ നാലാം വാര്‍ഡ് മെമ്പര്‍ സ്വപ്നമനോജിന് മരുന്നുകൾ നല്‍കി ഉദ്ഘടനം ചെയ്തു. മഴക്കാലത്ത് ഏറെ പകര്‍ച്ച പ്പനികളും,വെള്ളത്തില്‍നിന്നുമാത്രമായി ഉണ്ടാകുന്ന മറ്റ് അസുഖങ്ങളും നാട്ടില്‍ വ്യാപകമായി ഉണ്ടാകാനിടയുണ്ടെന്നും അതുകൊണ്ട്തന്നെ എല്ലാ വാര്‍ഡുകളിലും മരുന്നുകള്‍ വിതരണം ചെയ്യുമെന്നും അതിന്‍റെ മുന്നൊരുക്കത്തിന്‍റെ ഭാഗമായാണ് ഈ പ്രതിരോധമരുന്നുവിതരണം എന്നും പ്രസിഡന്‍റെ കെ ആര്‍ ഷൈലകുമാര്‍ പറഞ്ഞു.വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലെ 5500 ഓളം കുടുംബങ്ങളിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടിയുള്ള മരുന്നുകൾ വിതരണം ചെയതു. വൈസ് പ്രസിഡന്‍റ് ബിന്‍സി ജോസഫ്,  ആരോഗ്യസ്റ്റാന്‍റിംഗ്കമ്മറ്റി ചെയര്‍മാന്‍ പി. കെ മണിലാല്‍,. മെമ്പര്‍മാരായ ബിന്ദു രാജു, ആന്‍സി തങ്കച്ചന്‍, ഹോമിയോ ഡോക്ടര്‍ മായാദേവി എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News