Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് എൻ വി സംസ്കൃത സ്കൂളിൽ ഫോക്കസ് പോയിൻ്റ്റ്

10 May 2024 08:47 IST

Anvar Kaitharam

Share News :

എസ് എൻ വി സംസ്കൃത സ്കൂളിൽ ഫോക്കസ് പോയിൻ്റ്റ്

പറവൂർ: പത്താം ക്ലാസ് പാസ്സായ വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാവുന്ന കോഴ്സുകൾ, പ്ലസ് വൺ ഏകജാലക പ്രവേശനം എന്നിവ വിശദമാക്കുന്നതിന് എസ് എൻ വി സംസ്കൃത സ്കൂളിൽ ഫോക്കസ് പോയിൻ്റ്റ് നടത്തി.

കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംങ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പദ്ധതി പറവൂർ മുനിസിപ്പൽ വൈസ് ചെയർമാൻ എം ജെ രാജു ഉത്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡൻ്റ്റ് കെ എൻ സുബാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എൻ ഡി പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ എം.ബി. ബിനു, പ്രിൻസിപ്പാൾ വി.ബിന്ദു, പി.എൻ സൂരജ് എന്നിവർ പ്രസംഗിച്ചു.

കരിയർ ഗൈഡൻസ് എറണാകുളം ജില്ലാ ജോയിൻ്റ് കോർഡിനേറ്റർ പ്രമോദ് മാല്യങ്കര, എച്ച് ഐ ടി സി ബിജു വിജയൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Follow us on :

Tags:

More in Related News